സൂക്ഷിക്കുക, വീട്ടിലിരിക്കുക.. പരിശോധന ഇനി വേറെ ലെവൽ

0

തി​രു​വ​ന​ന്ത​പു​രം:​ ലോക് ഡൗണ്‍ പരിശോധനകള്‍ അതിര് വിടരുതെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊലീസ് പരിശോധന രീതികള്‍ മാറ്റി. ഇന്ന് മുതല്‍ ഡ്രോണ്‍ ക്യാമറകള്‍ വഴി നിയമം ലംഘിക്കുന്നവരെ കണ്ടു പിടിക്കും. നി​രോ​ധ​നാ​ജ്ഞ ലം​ഘി​ക്കു​ന്ന​തും ജ​നം കൂ​ട്ടം​കൂ​ടു​ന്ന​തും ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന​ത്ത് ഡ്രോ​ണു​ക​ളു​ടെ സേ​വ​നം വി​നി​യോ​ഗി​ക്കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ പറഞ്ഞു.

വാഹനങ്ങളെയും വ്യക്തികളെയും നേരിട്ട് സ്പര്‍ശിക്കാതെ ആയിരിക്കും ശനിയാഴ്ച മുതല്‍ വാഹന പരിശോധന ഉള്‍പ്പെടെയുള്ള പൊലീസ് നടപടികള്‍ നടത്തുക. ഇതിനായി എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കയ്യുറകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഐഡന്‍റിറ്റി കാര്‍ഡ്, സത്യവാങ്മൂലം എന്നിവ കയ്യില്‍ വാങ്ങി പരിശോധിക്കാന്‍ പാടില്ല. ആവശ്യമെങ്കില്‍ മതിയായ ദൂരത്തു നിന്ന് അവയുടെ ഫോട്ടോയെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here