മിൽമ ഇനി വീട്ടുപടിക്കൽ പാലെത്തിക്കും

0

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനം കണക്കിലെടുത്ത് പാല്‍ വീടുകളിലെത്തിക്കാനുള്ള നടപടികള്‍ ‘മില്‍മ’ കൈക്കൊള്ളുമെന്ന് മന്ത്രി കെ.രാജു. തിരുവനന്തപുരത്തും കൊച്ചിയിലും മില്‍മ ഓണ്‍ലൈന്‍ വഴി പാല്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

പാല്‍ സംഭരണത്തിലും വിതരണത്തിലും മില്‍മ വന്‍ പ്രതിസന്ധി നേരിടുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍, പാല്‍ വേണ്ടവര്‍ മില്‍മയില്‍ വിളിച്ചാല്‍ വീട്ടില്‍ എത്തിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

സംഭരിക്കുന്ന മുഴുവന്‍ പാലും വിതരണം ചെയ്യാന്‍ കഴിയുന്നില്ല. അധികം വരുന്ന പാല്‍ ഉപയോഗിച്ച് പാല്‍പ്പൊടി നിര്‍മാണം നടത്താന്‍ തമിഴ്നാട്ടിലെ കമ്പനികളുമായി ധാരണയായെന്നും മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here