നല്ല സബ് കളക്ടർ; നിരീക്ഷിക്കേണ്ടയാൾ നിരീക്ഷണത്തിലിരിക്കെ നാടുവിട്ടു

0

കൊ​ല്ലം: കൊവിഡ് നി​രീ​ക്ഷ​ണത്തിലിരുന്ന സ​ബ് ക​ള​ക്ട​ര്‍ അ​നു​പം മി​ശ്ര​ നാടുവിട്ട സംഭവത്തിൽ പൊലിസ് കേ​സെടുത്തു. മി​ശ്ര മു​ങ്ങി​യ വി​വ​രം അ​റി​യി​ക്കാ​തി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഗ​ണ്‍​മാ​നെ​തി​രെ​യും കേ​സെ​ടു​ക്കും. വി​വ​രം മ​റ​ച്ചു​വ​ച്ച​തി​നാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ക്കു​ന്ന​ത്.

ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി തി​രു​വ​ന​ന്ത​പു​രം റെ​യ്ഞ്ച് ഡി​ഐ​ജി സ​ഞ്ജ​യ് കു​മാ​ര്‍ ഗു​രു​ഡി​ന്‍ ഉ​ത്ത​ര​വി​റ​ക്കി. മി​ശ്ര ഇ​പ്പോ​ള്‍ കാ​ണ്‍​പൂ​രി​ലാ​ണെ​ന്നാ​ണ് വി​വ​രം. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൊ​ബൈ​ല്‍ ലൊ​ക്കേ​ഷ​ന്‍ കാ​ണ്‍​പു​രി​ലാ​ണ്.വി​ദേ​ശ​ത്ത് മ​ധു​വി​ധു ക​ഴി​ഞ്ഞെ​ത്തി​യ അ​നു​പം മി​ശ്ര കൊ​ല്ല​ത്ത് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​സ​തി യി​ലെ​ത്തി​യ​പ്പോ​ള്‍ മി​ശ്ര അ​വി​ടെ​യു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് ഫോ​ണി​ല്‍ അ​ധി​കൃ​ത​ര്‍ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ ക​ണ്‍​പു​രി​ലാ​ണെ​ന്നാ​ണ് മ​റു​പ​ടി ന​ല്‍​കി​യ​ത്. ഒരു വർഷം മുൻപാണ് സ​ബ് ക​ള​ക്ട​റാ​യി അ​നു​പം മി​ശ്ര കൊ​ല്ല​ത്തെ​ത്തി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here