മുട്ടയ്ക്കാട് ശ്രീ കുന്നിയോട് കണ്‍ഠന്‍ ശാസ്താ ക്ഷേത്രത്തിലെ ഉത്സവവും സപ്താഹവും ഒഴിവാക്കി

0

തിരുവനന്തപുരം:കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ മുട്ടയ്ക്കാട് ശ്രീ കുന്നിയോട് കണ്‍ഠന്‍ ശാസ്താ ക്ഷേത്രത്തിലെ ഉത്സവവും സപ്താഹവും ഒഴിവാക്കി. ഭാരതസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ക്ഷേത്രത്തില്‍ ഏപ്രില്‍ 3 മുതല്‍ 7 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഉത്സവവും, ഏപ്രില്‍ 9 മുതല്‍ 16 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന സപ്താഹവും ഒഴിവാക്കാന്‍ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി കെ. എസ്. സാജന്‍ അറിയിച്ചു.

ക്ഷേത്രപൂജകള്‍ മുടക്കമില്ലാതെ നടക്കും. എന്നാല്‍ ഭക്തജനങ്ങളെ പങ്കെടുപ്പിച്ചുള്ള യാതൊരു ചടങ്ങുകളും ഉണ്ടായിരിക്കുകയില്ല. ഭക്തജനങ്ങള്‍ നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here