തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് രോഗികളെ പാർപ്പിച്ചിരിക്കുന്ന ആശുപത്രികൾ സന്ദർശിക്കാൻ തയ്യാറാവുന്നില്ലെന്ന വിമർശനവുമായി രാഷ്ട്രീയ വിമർശകൻ കെ.എം ഷാജഹാൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാജഹാൻ ആരോപണവുമായി രംഗത്ത് എത്തിയത്. മുഖ്യമന്ത്രി ശീതീകരിച്ച മുറിയിലിരുന്ന് പ്രഖ്യാപനങ്ങൾ നടത്തുകയാണെന്നും ഷാജഹാൻ ആരോപിച്ചു.

എന്നാൽ ഷാജഹാന്റെ പോസ്റ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്.

ബംഗാളിൽ കോവിഡ് രോഗികളെ പാർപ്പിച്ചിരിക്കുന്ന ആശുപത്രികൾ പോലും നേരിട്ട് സന്ദർശിച്ച്, ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും ആത്മധൈര്യം പകരുകയാണ് മുഖ്യമന്ത്രി മമതാ ബാനർജിയെന്നും ഇങ്ങ് കേരളത്തിൽ ശീതികരിച്ച മുറിയിലിരുന്ന് പ്രഖ്യാപനങ്ങൾ നടത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നുമായിരുന്നു കെ.എം ഷാജഹാന്റെ പോസ്റ്റ്.

എന്നാൽ കൊറോണ പോലെയുള്ള രോഗവ്യാപന കാലത്ത് ചെയ്യേണ്ടത് തന്നെയാണ് കേരള മുഖ്യമന്ത്രി ചെയ്യുന്നതെന്നും രാഷ്ട്രീയ വിരോധം തീർക്കാൻ വേണ്ടി മാത്രമാണ് ഷാജഹാൻ ശ്രമിക്കുന്നതെന്നുമാണ് ചിലരുടെ വിമർശനം. മുഖ്യമന്ത്രിയെ ഇനിയും കേരളത്തിന് ആവിശ്യമുണ്ടെന്നും വേണമെങ്കിൽ ഷാജഹാൻ കൊറോണ വാർഡുകൾ സന്ദർശിച്ച് മാതൃക കാണിക്കട്ടെയെന്നും ചിലർ കമന്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here