പത്തനംതിട്ട: കോവിഡിന്റെ ലക്ഷണങൾ ഇല്ലാത്തവർക്കും കോവിഡ് സ്ഥിരീകരിച്ചത് പത്തനംതിട്ടയിൽ ആശങ്ക ഉയർത്തുന്നു .
കോവിഡ് ലക്ഷണം ഇല്ലാത്തവർക്ക് കോവിഡ് സ്ഥിരീകരിച്ചെന്നു പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ്. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച രണ്ട് പേരില്‍ ഒരാള്‍ക്ക് രോഗബാധയുടെ യാതൊരു ലക്ഷണവും പ്രകടിപ്പിച്ചിരുന്നില്ലെന്ന് കലക്ടര്‍ വ്യക്തമാക്കി.

‘പത്തനംതിട്ട ജില്ലയില്‍ രണ്ട് പോസിറ്റീവ് കേസുകള്‍ പുതുതായി വന്നിട്ടുണ്ട്. അതില്‍ ഒരാള്‍ അടൂരിലെ കണ്ണന്‍കോവിലിലും മറ്റൊരാള്‍ ആറമുളയിലെ എരുമക്കോല്‍ എന്ന സ്ഥലത്തുനിന്നും ഉള്ളവരാണ്. നിലവില്‍ ജില്ലയില്‍ 12 കേസുകളാണ് ഉള്ളത്.
ചില ജില്ലകളില്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്ബോഴും പത്തനംതിട്ട ജില്ലയിലെ പോസിറ്റീവ് കേസുകളുടെ എണ്ണം കുറവാണ്. അതുകൊണ്ട് തന്നെ ജില്ല സുരക്ഷിതമാണെന്നൊരു ധാരണ പലര്‍ക്കുമുണ്ട്. അതൊരു തെറ്റായ ധാരണയാണെന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഈ ഫെയ്‌സ്ബുക്ക് ലൈവ്.’-എന്ന് അദ്ദേഹം പറഞ്ഞു.

അടൂരിൽ കോവിഡ് സ്ഥിതികരിച്ച വ്യക്തി ദുബായില്‍ നിന്ന് വന്നതാണ്.

‘രണ്ടാമത്തെയാള്‍ യുകെയില്‍ നിന്ന് അബുദാബി വഴി കൊച്ചിയിലാണു വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here