പാലക്കാട്: കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ പാലക്കാട് കാരാക്കുറുശ്ശി സ്വദേശിയുടെ റൂട്ട് മാപ്പ് കണ്ടെത്താനാകാതെ നട്ടം തിരിഞ്ഞ് ആരോഗ്യ പ്രവര്‍ത്തകര്‍. ദുബൈയില്‍ നിന്ന് മടങ്ങിയെത്തിയ ഇയാള്‍ ദിവസങ്ങളോളമാണ് നാട്ടില്‍ അങ്ങിങ്ങ് കറങ്ങി നടന്നത്.

കഴിഞ്ഞ 13 നാണ് കാരാക്കുറിശ്ശി സ്വദേശി നാട്ടിലെത്തുന്നത്. നിരീക്ഷണത്തിന് വിധേയനാകുന്നത് 21 നും. ബന്ധുവീടുകളില്‍ അടക്കം നിരവധിയിടങ്ങളില്‍ ഇയാള്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പാലക്കാട് കാരക്കുറിശ്ശില്‍ നിന്നും മലപ്പുറത്തേക്കും ഇതിനിടെ പോയി വന്നു.

യാത്രാ മാര്‍ഗ്ഗങ്ങളും സമ്പര്‍ക്കപ്പട്ടികയും തയ്യാറാക്കല്‍ അതീവ ദുഷ്‌കരമാണെന്നാണ് ആരോഗ്യ പ്രവര്‍ത്തകരും ജില്ലാ ഭരണകൂടവും പറയുന്നത്. കൂടുതല്‍ പേരിലേക്ക് വൈറസെത്താനുള്ള സാധ്യതയുള്ളതിനാല്‍ സമ്പര്‍ക്കപ്പട്ടിക എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള പരിശ്രമാണ് ഇപ്പോള്‍ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here