നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങല്ലേ… നല്ല അടി കിട്ടും

0

തിരുവനന്തപുരം : കോവിഡിനെ പ്രതിരോധിക്കാന്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും, അതിന് പുല്ലുവില നൽകി നിരത്തിലിറങ്ങുന്നവർ സൂക്ഷിക്കുക . പൊലീസ് നിങ്ങളെ കാത്തിരിപ്പുണ്ട്. റോഡില്‍ പരിശോധന ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം.

നിയന്ത്രണം ശക്തമാക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ അതത് ജില്ലാ പൊലീസ് മേധാവിമാരോട് കര്‍ശന നടപടി സ്വീകരിക്കാന്‍ ആണ് അധികൃതർ പറഞ്ഞിരിക്കുന്നത്.

പൊലീസിന്റെ സത്യവാങ്മൂലമില്ലാതെ നിരത്തിലിറങ്ങുന്നവര്‍ക്കെതിരെ കടുത്ത നടപടി എടുക്കാനാണ് തീരുമാനം. പൊലീസിന്റെ നിര്‍ദേശം ലംഘിച്ചാല്‍ കേസെടുത്ത് അറസ്റ്റ് ചെയ്യും. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here