ബിജെപിയുടെ പുതിയ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് ഗംഭീര വരവേല്‍പ്പ്

0

തിരുവനന്തപുരം : ബിജെപിയുടെ നിയുക്ത സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തിരുവനന്തപുരത്ത് വന്‍ വരവേല്‍പ്പ്. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനമായ മാരാര്‍ജി ഭവനിലേക്ക് എത്തിയ സുരേന്ദ്രന വന്‍ വരവേല്‍പ്പ് നല്‍കിയത്. തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം തുടര്‍ന്ന് റോഡ്‌ഷോയായി പ്രത്യേക വാഹനത്തിലാണ് പുതിയ അദ്ധ്യക്ഷന്‍ ആസ്ഥാനത്തേക്ക് പോയത്.

വി മുരളീധരന്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ സുരേന്ദ്രനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. എംഎല്‍എ ഒ രാജഗോപാല്‍ ,ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരും ബിജെപി ആസ്ഥാനത്ത് എത്തി.

അഭിവാദ്യം അര്‍പ്പിച്ചുള്ള മുദ്രാവാക്യം വിളികളുടെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയ പ്രവര്‍ത്തകരുടെ അകമ്പടിയില്‍ പുറത്തേക്ക് വന്ന സുരേന്ദ്രനെ വാഹനങ്ങളുടെ അകമ്പടിയോടെ പാര്‍ട്ടി ആസ്ഥാനത്തെത്തിച്ചു. ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം സ്വീകരണ പരിപാടിയിലും പങ്കെടുക്കും.

നീണ്ട ഇടവേളക്കും അനിശ്ചിതത്വത്തിനും ഒടുവിലാണ് കേരളത്തില്‍ ബിജെപിക്ക് അധ്യക്ഷനെ ലഭിക്കുന്നത്. കെ സുരേന്ദ്രന്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതോടെ അത് കേരളാ ബിജെപിയില്‍ തലമുറ മാറ്റത്തിന്റെ കൂടി തുടക്കമാകും. പിഎസ് ശ്രീധരന്‍ പിള്ള സ്ഥാനമൊഴിഞ്ഞ് ഒരു ഇടവേളക്ക് ശേഷമാണ് കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് എത്തുന്നത്. സംസ്ഥാന ബിജെപിയുടെ ചരിത്രത്തിലെ പ്രായം കുറഞ്ഞ സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ് കെ സുരേന്ദ്രന്‍.

LEAVE A REPLY

Please enter your comment!
Please enter your name here