സന്നിധാനം: കുംഭമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നാളെ രാത്രി 10 മണിക്ക് അടയ്ക്കും. കഴിഞ്ഞ 13 നാണ് കുംഭമാസ പൂജകൾക്കായി ക്ഷേത്രനട തുറന്നത്. അതിന് ശേഷം മകരവിളക്ക് കാലത്തിന് സമാനമായ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. ഇതുമൂലം ഭക്തജനങ്ങൾക്ക് പതിനെട്ടാംപടി കയറാനും ദർശനത്തിനും മണിക്കൂറുകൾ കാത്തുനിൽക്കേണ്ടതായി വന്നു.

ഇനി മീനമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട മാർച്ച് 13ന് തുറക്കും. തുടർന്ന് 18 ന് നടയടയ്ക്കും. ഇതിന് ശേഷം മാർച്ച് 28ന് ശബരിമലയിലെ ഉത്സവം ആരംഭിക്കും. കൊടിയേറ്റ് മാർച്ച് 29 ന് രാവിലെ 9.15ന് നടക്കും. ഏപ്രിൽ 7ന് ആറാട്ടോടുകൂടി ഉത്സവത്തിന് കൊടിയിറങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here