മണ്ണാറശാലയില്‍ വാവ സുരേഷിനായി വഴിപാട് തിരക്ക്

0

തിരുവനന്തപുരം : അണലിയുടെ കടിയേറ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യപുരോഗതിക്കായി മണ്ണാറശാലയില്‍ വഴിപാട് തിരക്ക്. സുഹൃത്തുകള്‍ അടക്കമുള്ള ആളുകളാണ് വഴിപാട് കഴിപ്പിക്കാന്‍ എത്തിയത്. വാവസുരേഷിന്റെ ക്ഷേമത്തിനായി കേരളത്തിലെ ഏറ്റവും വലിയ നാഗരാജ ക്ഷേത്രത്തില്‍ പലതരം വഴിപാടുകളാണ് അഭ്യുദയകാംക്ഷികള്‍ നേരുന്നത്.

ഇന്നലെ രാവിലെ പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംക്ഷനില്‍ വച്ചായിരുന്നു വാവ സുരേഷിന് പാമ്പ് കടിയേറ്റത്.ഒരു വീട്ടിലെ കിണറില്‍നിന്നും പിടിച്ച അണലിയാണ് കടിച്ചത്. കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാന്‍ നാട്ടുകാര്‍ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് പുറത്തെടുക്കുന്നതിനിടെ കൈയില്‍ കടിയേല്‍ക്കുകയായിരുന്നു. കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ച് സ്വയം പ്രഥമശുശ്രൂഷ നടത്തിയശേഷം ഉച്ചയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കില്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പത്. മള്‍ട്ടി ഡിസിപ്ലിനറി ഐ സി യു വില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ്ഷര്‍മ്മദ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here