പൗരത്വനിയമഭേദഗതിയുടെ ചരിത്രവും നാൾവഴികളും; ശ്യാമപ്രസാദ് മുഖർജി ഫൌണ്ടേഷന്റെ പുസ്തകം മലയാളത്തിൽ

0

പൗരത്വനിയമഭേദഗതിയുടെ ചരിത്രവും നാൾവഴികളും പ്രതിപാദിച്ച് ശ്യാമപ്രസാദ് മുഖർജി ഫൌണ്ടേഷൻ പ്രസിദ്ധീകരിച്ച “A white paper on Citizen ammendment Bill “എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ പുറത്തിറക്കി. ശ്യാമപ്രസാദ് മുഖർജി ഫൌണ്ടേഷൻ 2019 ഡിസംബറിൽ പ്രസിദ്ധീകരിച്ച പുസ്തകമാണിത്. രാജ്യവിഭജനത്തിന്റെ പശ്ചാത്തലത്തിൽ, രാഷ്ട്രനേതൃത്വം നൽകിയ വാഗ്ദാനങ്ങളുടെ ആധികാരികമായ ഒരു ചരിത്രവിവരണമാണ് പുസ്തകത്തിലുള്ളത്.

കുരുക്ഷേത്ര ബുക്സ് ആണ് പുസ്തകം മലയാളത്തിൽ പുറത്തിറക്കുന്നത്. ഷാബു പ്രസാദ് ആണ് പുസ്തകത്തിന്റെ പരിഭാഷ നിർവഹിച്ചിരിക്കുന്നത്. ഭരണഘടന നിർമ്മാണസഭയിലെ ചർച്ചകൾ, പാർലിമെന്റ് ചർച്ചകൾ, വിവിധ കാലങ്ങളിൽ രാഷ്ട്രീയപ്പാർട്ടികളുടെ നിലപാടുകൾ തുടങ്ങിയവ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു. അൻപത് രൂപയാണ് പുസ്തകത്തിന്റെ വില.

LEAVE A REPLY

Please enter your comment!
Please enter your name here