മേജർ ഡോക്ടർ ലാൽ കൃഷ്ണ അന്തരിച്ചു

0

ഇടുക്കി ; ആര്‍ എസ് എസ് ഇടുക്കി വിഭാഗ് പ്രചാര്‍ പ്രമുഖും , ജനം ടിവി മുന്‍ സി.എ.ഒ യുമായ റിട്ടയേര്‍ഡ് മേജര്‍ ലാല്‍ കൃഷ്ണ അന്തരിച്ചു . പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെ മാരകമായ അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു .

അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം കോഡിനേറ്റര്‍, കുമ്മനം രാജശേഖരന്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി, തൊടുപഴ സരസ്വതി സ് കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്നു. കഴിഞ്ഞ ഒന്നര മാസത്തിലേറെയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് വൈകിട്ട് നാല് മണിക്ക് തൊടുപുഴയിലെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here