മുഖ്യമന്ത്രിയുടേത് പാഴ് വാക്ക്: ശ്രീറാമിനെ രക്ഷിക്കാന്‍ പോലീസ് ഒളിച്ചുകളി തുടരുന്നു

0

തിരുവനന്തപുരം: മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ വാഹനം ഇടിച്ച് കൊന്ന കേസില്‍ പ്രതിയായ ഐ എ എസുകാരന്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കുന്നതിനായി പോലീസ് ഒളിച്ചുകളി തുടരുന്നു.ശ്രീറാമിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മജിസ്ട്രേട്ട് വ്യക്തമാക്കിയിട്ടും പ്രതിക്ക് പ്രത്യേക പരിഗണന നല്കിയൻ പോലീസിന്റെ ഓരോ നടപടിയും.

കാര്യമായ ആരോഗ്യ പ്രശനം ഇല്ലാത്ത ശ്രീറമനെ വൻ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ എല്ലാവരിൽ നിന്നും അകറ്റി മുഖാവരണം ധരിപ്പിച് സ്ട്രെക്ചറില്‍ ആണ് കൊണ്ടുപോയത്. ജയിലിലേക്കുള്ള വഴിയിലും മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ശ്രീറാമിനെ പരമാവധി അകറ്റി നിർത്താൻ പോലീസ് പെടാപ്പാട് തുടര്‍ന്നു. ഏത് ഉന്നതനും പ്രത്യേക പരിരക്ഷ നല്‍കില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കാണ് ഇവിടെ പോലീസുകാര്‍ പാഴ്വാക്കാക്കിയത്.

ശ്രീറാമിന് ജാമ്യം കിട്ടുന്നത് വരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള ഗൂഢനീക്കമാണ് പോലീസിന്‍റേതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വൈദ്യപരിശോധനക്ക് ശേഷം ശ്രീറാമിനെ പൂജപ്പുര ജയിലിനു പകരം മെഡിക്കൽ കോളേജിലെ പോലീസ് സെല്ലിൽ പാർപ്പിക്കാനാണ് നീക്കമെന്ന് അറിയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here