എറണാകുളം ബ്രോഡ് വേയില്‍ വീണ്ടും തീപിടുത്തം

0

കൊച്ചി: എറണാകുളം ബ്രോഡ് വേയില്‍ വീണ്ടും തീപിടുത്തം. തിങ്കളാഴ്ച രാത്രിയോടെ ബ്രോഡ് വേ പോസ്റ്റ് ഓഫീസ് ലിങ്ക് റോഡിലെ ദേശായ് ബില്‍ഡിങില്‍ സ്ഥിതി ചെയ്യുന്ന സ്റ്റേഷനറി മൊത്തവിതരണ സ്ഥാപനത്തിനാണ് തീപിടിച്ചത്. കട പൂട്ടിയ ജീവനക്കാര്‍ പോയതിന് ശേഷം അകത്ത് നിന്ന് തീപടരുന്നത് ശ്രദ്ധയില്‍പെടുകയായിരുന്നു. ഉടന്‍ ഫയര്‍ സ്റ്റേഷനില്‍ അറിയിക്കുകയും അഗ്നിശമന സേനാംഗങ്ങളെത്തി പൂട്ട് പൊളിച്ച്‌ അകത്ത് കയറുകയുമായിരുന്നു.

സ്ഥാപനത്തിലെ കംപ്യൂട്ടര്‍, പ്രിന്റര്‍ എന്നിവയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം. ഇതില്‍ നിന്നുപടര്‍ന്ന തീ സമീപത്തുണ്ടായിരുന്ന മറ്റ് കംപ്യൂട്ടറുകളിലേക്കും മേശകളിലേക്കും പടരുകയായിരുന്നു. പൂട്ട് പൊളിച്ച ശേഷം അകത്തേക്ക് കയറുന്ന ഭാഗത്തുണ്ടായിരുന്ന ഗ്ലാസും തകര്‍ത്താണ് അഗ്‌നി ശമന സേനയക്ക് അകത്ത് കയറാനായത്. തീ പടര്‍ന്നിരുന്നെങ്കിലും സമയോചിതമായ ഇടപെടല്‍ മൂലം അധികം നാശനഷ്ടങ്ങളുണ്ടായില്ല. ക്ലബ്ബ് റോഡ്, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് ഫയര്‍ യൂണിറ്റുകളെത്തിയാണ് തീയണക്കാന്‍ നേതൃത്വം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here