മർദ്ദനത്തിന്റെ പാടുകൾ കാണിക്കാൻ കുടുക്കഴിച്ചു; വനിതാ കമ്മീഷനു മുന്‍പില്‍ ഷര്‍ട്ടഴിച്ചയാൾക്ക് ശാസന

0

തൃശൂര്‍: വനിതാ കമ്മീഷനു മുന്‍പില്‍ ഷര്‍ട്ടിന്റെ കുടുക്കുകള്‍ അഴിച്ചയാള്‍ക്ക് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ശാസന. ഇയോളോട് എഴുന്നേറ്റ് പോകാന്‍ ആവശ്യപ്പെട്ട അധ്യക്ഷ എംസി ജോസഫൈന്‍ പൊലീസില്‍ പരാതി കൊടുക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും അറിയിച്ചു.

മെഗാ ആദാലത്തില്‍ സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കം കേള്‍ക്കുന്നതിനിടെയാണ് ഇടനിലക്കാരന്‍ കൂടിയായ ചെന്ത്രാപ്പിന്നി സ്വദേശിയെ കമ്മീഷന്‍ ശാസിച്ചത്. 12.5 സ്ഥലം രണ്ട് ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ധാരണയായ കച്ചവടത്തില്‍ തനിക്കുകിട്ടിയ പണത്തില്‍ നിന്ന് 55,000 രൂപ ഇടനിലക്കാരന്‍ വാങ്ങിയതായി സ്ഥലം ഉടമ പരാതി നല്‍കിയിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ഹാജരാവാതിരുന്ന ഇയാളെ ഇന്നലെ പൊലീസിനെ കൊണ്ടാണ് വിളിച്ചുവരുത്തിയത്.

പണം കൈപ്പറ്റിയില്ലെന്നാണ് ഇടനിലക്കാരന്‍ കമ്മീഷനോട് പറഞ്ഞത്. സ്ഥലം ഉടമ പൊലീസില്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് കമ്മീഷന്‍ കാണിച്ചപ്പോഴാണ് താന്‍ ആക്രമണത്തിനിരയായിട്ടുണ്ട് എന്ന് പറഞ്ഞ് മര്‍ദ്ദനത്തിന്റെ പാടുകള്‍ കാണിക്കാനെന്നവണ്ണം ഷര്‍ട്ടിന്റെ കുടുക്കഴിച്ചത്. അധ്യക്ഷ വിലക്കിയെങ്കിലും ഇയാള്‍ കുടുക്കുകള്‍ മുഴുവന്‍ അഴിച്ചു. ഇതോടെയാണ് ഇയാളെ ശാസിച്ചതും. എഴുന്നേല്‍പ്പിച്ചുവിട്ടതും.

LEAVE A REPLY

Please enter your comment!
Please enter your name here