Friday, March 29, 2024
spot_img

വിശ്വഹിന്ദു പരിഷത്തിന്റെയും ക്ഷേത്ര സംരക്ഷണ സമിതിയുടെയും കീഴിലുള്ള ക്ഷേത്രങ്ങളും ശ്രീപത്മനാഭസ്വാമി ക്ഷേത്രവും ജൂണ്‍ 30 വരെ തുറക്കില്ല

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രം ജൂണ്‍ 30 വരെ തുറക്കില്ല. നാളെ തുറക്കാമെന്ന തീരുമാനം പിന്‍വലിച്ചു. സര്‍ക്കാര്‍ അനുവദിച്ചെങ്കിലും ഉടന്‍ തുറക്കേണ്ട എന്ന തീരുമാനത്തിലാണ് പല ആരാധനാലയങ്ങളും. വിശ്വഹിന്ദു പരിഷത്തിന്റെയും ക്ഷേത്ര സംരക്ഷണ സമിതിയുടെയും കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരും.

ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി. കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ക്ഷേത്രങ്ങള്‍ തുറന്നുകൊടുത്താല്‍ രോഗത്തെ പ്രതിരോധിക്കാന്‍ ഇതുവരെ ആരോഗ്യരംഗത്ത് പ്രവര്‍ത്തിച്ചവര്‍ നടത്തിയ ശ്രമം വിഫലമാകുമെന്നും സമിതി ചൂണ്ടിക്കാട്ടി.

ഭക്തജനങ്ങള്‍ വീട്ടിലിരുന്ന് തന്നെ ഈശ്വരാരാധന നടത്തട്ടെ. ഇപ്പോള്‍ ക്ഷേത്രങ്ങളില്‍ നടക്കുന്ന നിത്യപൂജ അതുപോലെ തന്നെ തുടരുകയും വേണം. ഗുരുവായൂരും ശബരിമലയും പോലുള്ള മഹാക്ഷേത്രങ്ങള്‍ ഈ അവസരത്തില്‍ ഒരു കാരണവശാലും ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുത്ത് രോഗവ്യാപനത്തിന് കാരണമായി തീരാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാവരുതെന്നും സര്‍ക്കാര്‍ തീരുമാനം വരുമാനം ലക്ഷ്യമിട്ടാണെന്നും സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. നാരായണന്‍കുട്ടി അഭിപ്രായപ്പെട്ടു.

Related Articles

Latest Articles