Saturday, April 20, 2024
spot_img

ലൗ ആക്ഷൻ ഡ്രാമയ്ക്കു ശേഷം വീണ്ടും സംവിധായകനാകാനൊരുങ്ങി ധ്യാൻ ശ്രീനിവാസൻ; ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് അജു വർഗീസ്

ധ്യാൻ ശ്രീനിവാസൻ സംവിധായകനാകുന്ന മറ്റൊരു ചിത്രം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് ടീം ഫന്റാസ്റ്റിക്ക് ഫിലിംസ്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിശേഷങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ സാരഥികളിൽ ഒരാളായ അജു വർഗീസ് അറിയിച്ചു.

നിവിൻ പോളി, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൗ ആക്ഷൻ ഡ്രാമ. കഴിഞ്ഞ വർഷം സെപ്തംബർ അഞ്ചിന് ഓണം റിലീസായാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്.

ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കാനുള്ള എല്ലാം ചിത്രത്തിൽ വേണ്ടവിധം സംവിധായകൻ ധ്യാൻ ശ്രീനിവാസൻ ഒരുക്കിയിരുന്നു. ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമിച്ചത്.

Related Articles

Latest Articles