Tuesday, April 23, 2024
spot_img

പത്മനാഭസ്വാമിക്ഷേത്ര ഭരണത്തിനുള്ള കോടതി വിധി ധർമത്തിന്റെ വിജയം: ഹിന്ദു ജനജാഗ്രതി സമിതി

കൊച്ചി : തിരുവിതാംകൂർ രാജകുടുംബത്തിന് ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിനുള്ള അവകാശത്തെ ഉയർത്തിപ്പിടിച്ച ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഈ ചരിത്രപരമായ തീരുമാനം രാജകുടുംബത്തിന്റെ മാത്രമല്ല, ധർമത്തിന്റെ വിജയവും കൂടിയാണ്. ’ക്ഷേത്രത്തിന്റെ നടത്തിപ്പ് കേരള സർക്കാർ ഏറ്റെടുക്കണമെന്ന്’, 2011ൽ കേരള ഹൈക്കോടതി പാസാക്കിയ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ കേസ് നടത്തുകയും അതിനു പിന്തുണ നൽകുകയും ചെയ്ത എല്ലാ അഭിഭാഷകരെയും ഹിന്ദു സംഘടനകളെയും ഹിന്ദു ജനജാഗൃതി സമിതി അഭിനന്ദിക്കുന്നു. ഹിന്ദു ക്ഷേത്രങ്ങളിൽ നിക്ഷിപ്ത താത്പര്യ മുള്ളവർക്കൊരു മുഖത്ത് അടിയാണ് ഈ ചരിത്രപരമായ വിധി. ബഹുമാനപ്പെട്ട ജഡ്ജിമാരായ ശ്രീ. യു. യു. ലളിത്തും ഇന്ദു മൽഹോത്രയും ഹിന്ദുക്കളുടെ മതവികാരങ്ങളും അവകാശങ്ങളും ഉയർത്തിപ്പിടിച്ചതിന് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു എന്ന് ഹിന്ദു ജനജാഗ്രതി സമിതി.

കേരള ഹൈക്കോടതിയുടെ നിർദേശപ്രകാരം, 2011ൽ ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിലെ വിവിധ നിലവറകളിലുള്ള അമൂല്യമായ നിധിയുടെ കണക്കെടുത്തിനു ശേഷം ഈ ക്ഷേത്രം  ലോകത്തുള്ള ഏറ്റവും സന്പന്നമായ ക്ഷേത്രമായി വാർത്തകളിൽ വന്നു തുടങ്ങി. ഈ ക്ഷേത്രത്തിന്റെ നിയന്ത്രണം സംസ്ഥാന സർക്കാറിന് നൽകേണ്ടതാണെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ ഈ മാതൃകാപരമായ വിധിന്യായത്തിൽ, ഹിന്ദു ധർമശാസ്ത്രമനുസരിച്ച് ദേവന്റെ എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും ഹിന്ദു ജനജാഗ്രതി സമിതി.

ഭാരതത്തിലെന്പാടുമുള്ള നിരവധി സന്പന്നമായ ക്ഷേത്രങ്ങളും മതേതര സംസ്ഥാന സർക്കാറുകൾ രൂപീകരിച്ച ബോർഡുകളുടെ നിയന്ത്രണത്തിലാണ്. ഇവ ദൈവത്തിന്റെ പണം തട്ടിയെടുക്കുക എന്ന ഏക ലക്ഷ്യത്തോടെ രൂപീകപ്പെട്ട ബോർഡുകളാണ്.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കേസിൽ നൽകിയ ഈ വിധിയെ ഒരു മാതൃകയാക്കി, രാജ്യത്തുടനീളമുള്ള ഹിന്ദു ക്ഷേത്രങ്ങൾ മതേതര സർക്കാറുകളുടെ പിടിയിൽനിന്ന് മോചിപ്പിച്ച് ഭക്തർക്ക് കൈമാറുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഈ മതേതര രാജ്യത്ത്, മറ്റ് മതങ്ങളുടെ ആരാധനാലയങ്ങൾ ആസ്വദിക്കുന്ന ഭരണസ്വാതന്ത്യ്രത്തിന് സമാന മായി ഹിന്ദു ക്ഷേത്രങ്ങളും ഹിന്ദു ധർമപീഠങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്യ്രം ലഭിക്കണം എന്നും ഹിന്ദു ജനജാഗ്രതി സമിതി ആവശ്യപെടുന്നു.

Related Articles

Latest Articles