തത്വമയി ലോക്ക്ഡൗൺ കോണ്ടസ്റ്റ്; ഇവർ വിജയതീരം അണിഞ്ഞവർ

0

ലോക്ക്ഡൗൺ വേളകൾ ആനന്ദകരമാക്കാൻ വേണ്ടി തത്വമയി ടി വി ഓൺലൈനായി സംഘടിപ്പിച്ച “പാട്ടുപാടൂ, ബോറടി മാറ്റൂ, ഒപ്പം സമ്മാനവും നേടൂ” ലോക്ക്ഡൗൺ കോണ്ടസ്റ്റിലെ വിജയികളെ പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. ആദ്യ ഘട്ടത്തിൽ മത്സരത്തിലേക്ക് അഞ്ഞൂറോളം എൻട്രികളാണ് ലഭിച്ചത്. പിന്നീട് അതിൽനിന്ന് തെരഞ്ഞെടുത്ത 45 എൻട്രികൾ സംപ്രേക്ഷണം ചെയ്തു. ആദ്യ ഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 20 പേരെ രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുത്ത ശേഷം ഇവരിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്.

കണ്ണൂർ സ്വദേശിനി ഹരിത. ടി. നായർ ആണ് മത്സരത്തിലെ ഒന്നാം സ്ഥാനത്തെത്തിയത്. കോഴിക്കോട് മാവൂർ സ്വദേശിനി അഞ്ജന പരമേശ്വരൻ രണ്ടാം സ്ഥാനവും തിരുവനന്തപുരം സ്വദേശി അഭയ് കൃഷ്ണ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സംഗീത രംഗത്തെ പ്രമുഖർ അടങ്ങുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. ഒന്നാം സ്ഥാനത്തെത്തിയ മത്സരാർത്ഥിക്ക് 5000 രൂപ ക്യാഷ് അവാർഡും, രണ്ടാം സ്ഥാനത്തെത്തിയവർക്ക് 2501 രൂപയുടെയും മൂന്നാം സ്ഥാനത്തെത്തിയവർക്ക് 1001 രൂപയുടെ ക്യാഷ് അവാർഡും നൽകും. ലോക്ക്ഡൗൺ കോണ്ടസ്റ്റിൻ്റെ പുരസ്‌കാര ദാന ചടങ്ങ് വിധികർത്താക്കളുടെയും പ്രമുഖ സംഗീതജ്ഞരുടെയും സാനിധ്യത്തിൽ പിന്നീട് നടത്തും.]