Kerala

കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്, ജിഹാദികളുടെയല്ല; കേരളാ സ്റ്റോറി എന്ന ചിത്രത്തിനെതിരെ നടക്കുന്ന ഗൂഡാലോചനക്കെതിരെ തത്വമയിയുടെ പ്രതിരോധം; കശ്മീർ ഫയൽസിനും, പുഴ മുതൽ പുഴ വരെ എന്നീ ചിത്രങ്ങൾക്ക് ശേഷം കേരളാ സ്റ്റോറിയുടെ പ്രത്യേക പ്രദർശനം മെയ് 09 ന് തിരുവനന്തപുരം ഏരീസ് പ്ലെക്സിൽ

തിരുവനന്തപുരം: ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് പേരുകേട്ട കേരളത്തിൽ പെൺകുട്ടികളെ പ്രണയക്കെണിയിൽപ്പെടുത്തി മതം മാറ്റി ഐ എസിലേക്ക് നടത്തുന്ന റിക്രൂട്ട്മെന്റ് പ്രമേയമാക്കിയ കേരളാ സ്റ്റോറി എന്ന ചിത്രത്തിനെതിരെ മതമൗലികവാദ സംഘടനകളുടെ അസഹിഷ്ണുതക്കെതിരെ തത്വമയി. ചിത്രത്തിന്റെ പ്രത്യേക പ്രദർശനമൊരുക്കിയാണ് തത്വമയി സിനിമയുടെ പ്രമേയത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്. മെയ് 09 ചൊവ്വാഴ്ച്ച രാവിലെ 08:00 മണിക്ക് തിരുവനന്തപുരം ഏരീസ് പ്ലെക്സിലാണ് പ്രദർശനം. ക്ഷണിക്കപ്പെട്ട അതിഥികൾക്കും പൊതുജനങ്ങൾക്കുമായാണ് സൗജന്യ ഷോ ഒരുക്കിയിരിക്കുന്നത്. പ്രഖ്യാപനം വന്ന് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ടിക്കറ്റ് ബുക്കിങ്ങിനായി 8086868986 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

കേരളത്തിലെ ഇസ്ലാമിക മതമൗലികവാദ സംഘടനകളും ഇടത് സംഘടനകളും ചിത്രത്തിനെതിരെ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സുപ്രീംകോടതിയിൽ പോലും ഹർജ്ജി നൽകി
സിനിമയുടെ റിലീസ് തടയാനായുള്ള ശ്രമമുണ്ടായി. എന്നാൽ സുപ്രീംകോടതിയും പിന്നീട് കേരളാ തമിഴ്‌നാട് ഹൈക്കോടതികളും സിനിമക്കെതിരെയുള്ള ഹർജികൾ തള്ളി. തീവ്രവാദ സംഘടനകളുടെ ഭീഷണിയെ തുടർന്ന് ചില തീയറ്റർ ഉടമകൾ ചിത്രത്തിന്റെ പ്രദർശനത്തിൽ നിന്ന് പിന്മാറിയിരുന്നു. തുടർന്ന് ഇരുപതോളം തീയറ്ററുകളിൽ മാത്രമാണ് ചിത്രം പ്രദർശനത്തിനെത്തിയത്. കനത്ത സുരക്ഷയിലാണ് തീയറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് തത്വമയി ചിത്രത്തിന്റെ പ്രത്യേക പ്രദർശനം ഒരുക്കുന്നത്. കശ്മീരിലെ ഹിന്ദു വംശഹത്യയുടെ കഥപറയുന്ന കശ്മീർ ഫയൽസിന്റെയും, മലബാറിലെ ഹിന്ദുവിരുദ്ധ കലാപത്തിന്റെ വസ്തുതകൾ പുറത്തുകൊണ്ടുവന്ന പുഴ മുതൽ പിഴ വരെ എന്ന ചിത്രത്തിന്റെയും പ്രദർശനം സമാനമായ രീതിയിൽ തത്വമയി സംഘടിപ്പിച്ചിരുന്നു

admin

Recent Posts

തമിഴ്‌നാട്ടിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം ? ബിഎസ്‌പി സംസ്ഥാന പ്രസിഡന്റിനെ ആറം​ഗ സംഘം വെട്ടിക്കൊന്നു !

മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റിനെ ആറം​ഗസംഘം വെട്ടിക്കൊന്നു. കെ. ആംസ്ട്രോങ് ആണ് കൊല്ലപ്പെട്ടത്. ചെന്നൈ പെരമ്പൂരിലെ…

7 hours ago

തോൽവിയുടെ കാരണം സുനക്കല്ല മറിച്ച് കൺസർവേറ്റിവ് പാർട്ടിയാണ് |OTTAPRADAKSHINAM

മോദിയും സുനക്കും തമ്മിലുള്ള വ്യത്യാസം ഇതായിരുന്നു! ബ്രിട്ടനിലെ സാഹചര്യം പരിശോധിച്ചാൽ ഭാരതത്തിൽ മികച്ച ഭരണം #narendramodi #bjp #rishisunak #election…

8 hours ago

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ! സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു ; കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ പതിന്നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

8 hours ago

എൽ ഡി എഫിന് കനത്ത തിരിച്ചടി !സിപിഐ മുന്നണി വിടുമോ ?

സിപിഎം തിരുത്തിയില്ലെങ്കിൽ ഇടത് മുന്നണി തകരും! സിപിഐ മുന്നണി വിടുമോ ? #cpm #congress #kerala #binoyviswam

9 hours ago

വി മുരളീധരൻ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ! പ്രകാശ് ജാവദേക്കർ തുടരും ; ബിജെപി സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി ദേശീയ നേതൃത്വം

ദില്ലി : വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഇൻചാർജുമാരായി പുതിയ നേതാക്കൾക്ക് നിയമനം നൽകി ബിജെപി.…

9 hours ago

വീണ്ടും കൈയ്യൂക്ക് കാട്ടി സിഐടിയു ! മലപ്പുറം എടപ്പാളിൽ സിഐടിയുക്കാരുടെ മർദ്ദനം ഭയന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക് !

മലപ്പുറം എടപ്പാളിൽ മർദ്ദിക്കാൻ പാഞ്ഞെടുത്ത സിഐടിയുക്കാരെ പ്രാണരക്ഷാർത്ഥം കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഇരുകാലുകളും…

9 hours ago