Kerala

ഗവർണ്ണർ എല്ലാം പറഞ്ഞു ഇനി മുഖ്യമന്ത്രി പറയട്ടെ

ഡി ലിറ്റ് വിവാദത്തിൽ അർത്ഥ ശങ്കക്കിടയില്ലാത്ത വിധം കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കാര്യങ്ങളെല്ലാം വിശദീകരിച്ചിരിക്കുന്നു. സംസ്ഥാന സർക്കാർ രാഷ്ട്രപതിയെ അപമാനിച്ചു എന്ന രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണത്തോടെ തുടങ്ങിയ വിവാദത്തിൽ സർക്കാർ ശരിക്കും വെട്ടിലായി. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്ന കാര്യം സർക്കാരിന്റെ മുന്നിൽ വന്നിട്ടില്ലെന്നും അങ്ങനെയുണ്ടെങ്കിൽ ഗവർണ്ണർ പറയട്ടെ എന്നുമായിരുന്നു സർക്കാരിന്റെയും പാർട്ടിയുടെയും നിലപാട്. ഗവർണ്ണർ ഇതാ എല്ലാം പറഞ്ഞു കഴിഞ്ഞിരിക്കുന്നു. അതും എല്ലാ തെളിവുകളോടെ. വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഗവർണ്ണർ ഇന്ന് ഉന്നയിച്ചത്. കേരളാ വിസി യോട് രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാൻ ഗവർണ്ണർ ശുപാർശ ചെയ്തു. വെറുതെയല്ല രേഖാമൂലം തന്നെയായിരുന്നു ആ ശുപാർശ. പക്ഷെ വിസി അത് നിരസിക്കുന്നു. ഈ തീരുമാനം ഞെട്ടിച്ചു എന്നാണ് ചാൻസിലർ കൂടിയായ ഗവർണ്ണർ പറയുന്നത്. തീരുമാനം എഴുതി നൽകാൻ ആവശ്യപ്പെട്ടപ്പോൾ നിറയെ അക്ഷര തെറ്റുകളുള്ള ഒരു കത്ത് തുണ്ട് പേപ്പറിൽ എഴുതിക്കൊടുക്കുകയാണ് ചെയ്തത്. സിൻഡിക്കേറ്റ് വിളിച്ചു ചേർക്കാനുള്ള ഗവർണ്ണറുടെ ആവശ്യം പോലും വിസി നിരസിക്കുന്നു. ശുപാർശ തള്ളിയശേഷം മുഖ്യമന്ത്രിയുടെ ഓഫീസുമായും ഗവർണർ ബന്ധപ്പെട്ടു. പക്ഷെ മറുപടിയുണ്ടായില്ല. മുഖ്യമന്ത്രിയെ ഗവർണർക്ക് ബന്ധപ്പെടാൻ സാധിക്കാത്ത അവസ്ഥയാണ് സംസ്ഥാനത്ത്. ഇത് സംബന്ധിച്ച നിയമോപദേശത്തിനായി ഗവർണ്ണർക്ക് അഡ്വക്കേറ്റ് ജനറലിന്റെ സേവനം വിട്ടുനൽകിയില്ല . അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് ഗവർണ്ണർ ആണെന്നോർക്കണം. ഇങ്ങനെ കേരളാ VC ക്കും ഉന്നത വിദ്യാഭ്യാസ കൗൺസിലിനും അഡ്വക്കേറ്റ് ജനറലിനും എതിരെ വരെ ഈ സംസ്ഥാനത്തിന്റെ ചരിത്രത്തിലില്ലാത്ത വിധം ഗവർണ്ണർ സംസാരിച്ചിട്ടും ഈ നിമിഷം വരെയും മൗനത്തിലാണ് മുഖ്യമന്ത്രി. ഗവർണ്ണറുടെ വെളിപ്പെടുത്തലോടെ രാഷ്ട്രപതിയെ അപമാനിക്കാൻ ബോധപൂർവ്വമായ ശ്രമം സംസ്ഥാന സർക്കാർ നടത്തി എന്ന് തെളിഞ്ഞിരിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ ബഹുമാനിക്കണം എന്ന് ഗവർണ്ണർ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നത് അതുകൊണ്ടാണ്. പക്ഷെ മുഖ്യമന്ത്രിയും സർക്കാരും തുടരുന്ന മൗനം സംശയാസ്പദമാണ്. ഒരു രാഷ്ട്രത്തിന്റെ തലവനെ ഇത്തരത്തിൽ അപമാനിച്ച ഒരു മുഖ്യമന്ത്രിയെ ഈ നാട് ഇനിയും സഹിക്കാനോ എന്ന് കേന്ദ്ര സർക്കാർ തീരുമാനിക്കണം. SFI യും KSU വും ABVP യും എല്ലാമുള്ള നാട്ടിൽ ഇങ്ങനൊരു vC ഇനിയും വാഴുന്നത് ഈ നാടിന് അപമാനമാണ്. അയാളെ കസേരയുടെ എടുത്ത് പുറത്തേറിയാൻ ചങ്കൂറ്റമുള്ളവർ വരട്ടെ.

Kumar Samyogee

Recent Posts

ഇനി ചൈനയുടെ അനുമതി വേണ്ട ! മറുപടിയുമായി ഭാരതം |INDIA

ഇനി ചൈനയുടെ അനുമതി വേണ്ട ! മറുപടിയുമായി ഭാരതം |INDIA

38 mins ago

”അസുഖമായതിനാൽ അവസ്ഥയും മോശമായിരുന്നു”; ആദ്യ സംവാദത്തിൽ വീഴ്ച സംഭവിച്ചുവെന്ന് സമ്മതിച്ച് ബൈഡൻ; മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്നും വിശദീകരണം

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആവർത്തിച്ച് ജോ ബൈഡൻ. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിൽ വീഴ്ച…

44 mins ago

കോഴിക്കോട്ട് ആശങ്ക പരത്തി ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 14കാരൻ

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക പരത്തി ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശിയായ 14 വയസുകാരനാണ് രോഗം…

1 hour ago

എകെജി സെന്റർ ആക്രമണക്കേസ്; പ്രതി സുഹൈലിന്റെ ജാമ്യഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി സുഹൈൽ ഷാജന്റെ ജാമ്യ ഹർജിയിൽ വിധി ഇന്ന്. പോലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന്…

2 hours ago

ബ്രിട്ടനിൽ ഹിന്ദുഫോബിയയ്‌ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച നേതാവ് ! |BRITIAN|

ബ്രിട്ടനിൽ ഹിന്ദുഫോബിയയ്‌ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച നേതാവ് ! |BRITIAN|

2 hours ago

ദ്വിദിന സന്ദർശനം; ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ ഇന്ന് കേരളത്തിൽ

തിരുവനന്തപുരം: ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകർ ഇന്ന് കേരളത്തിൽ. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഉപരാഷ്ട്രപതി കേരളത്തിൽ എത്തുന്നത്. തിരുവനന്തപുരം ഇന്ത്യൻ…

2 hours ago