Categories: International

ചൈനയുടെ ആവശ്യം: കശ്മീർ വിഷയം ഇന്ന് ഐക്യരാഷ്ട്രസഭ സമിതിയ്ക്ക് മുന്നിൽ: അനൗദ്യോഗിക ചർച്ച രാത്രി 7.30ന്

ന്യൂയോര്‍ക്ക്: കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ-370 റദ്ദാക്കിയ ഇന്ത്യയുടെ നീക്കത്തെ കുറിച്ച് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി ഇന്ന് ചർച്ച ചെയ്യും.ചൈനയുടെ ആവശ്യപ്രകാരമാണ് അനൗദ്യോഗിക രഹസ്യ യോഗം നടക്കുന്നത്. നിലവിൽ കൗൺസിലിന്‍റെ പ്രസിഡന്‍റായ പോളണ്ട് അധ്യക്ഷത വഹിക്കുന്ന യോഗം വെളളിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.30യ്ക്ക് നടത്തുമെന്ന് നയതന്ത്രജ്ഞർ അറിയിച്ചു.

ഇന്ന് നടക്കുന്നത് ഐക്യരാഷ്ട്ര സുരക്ഷ സമിതിയുടെ സമ്പൂർണ്ണ യോഗം അല്ല. രഹസ്യയോഗത്തിലൂടെ വിദഗ്ദാഭിപ്രായം തേടും. സുരക്ഷ സമിതി കശ്മീർ പോലുളള വിഷയം ഇത്തരത്തിൽ ചർച്ച ചെയ്യുന്നത് അപൂർവമാണ്. അവസാന സമ്പൂർണ്ണ സുരക്ഷ കൗൺസിൽ യോഗം 1965ൽ ഹിമാലയൻ മേഖലയിലാണ് നടന്നത്.

പോളണ്ടിന് പാക്കിസ്ഥാൻ കത്ത് അയച്ചിരുന്നു.ഈ കത്തിൽ ചർച്ച നടത്താൻ ചൈനയും ഐക്യരാഷ്ട്ര സംഘടനയോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് രഹസ്യയോഗം നടത്താൻ തീരുമാനിച്ചത്. ‘ഇന്ത്യ പാക്കിസ്ഥാൻ ചോദ്യം’ എന്നതാണ് അജണ്ട.

ഐക്യരാഷ്ട്രസഭാ സുരക്ഷ സമിതി അംഗങ്ങൾ പങ്കെടുക്കും. യോഗത്തിന്‍റെ നടപടി ക്രമങ്ങൾ പ്രക്ഷേപണം ചെയ്യുകയോ പൊതുജനങ്ങൾക്ക് കൈമാറാനോ പാടില്ല എന്ന് നിർദ്ദേശം ഉണ്ട്. യോഗത്തിൽ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും പ്രതിനിധികൾ ഉണ്ടാകില്ല. ചൈനയെ കൂടാതെ ഐക്യരാഷ്ട്ര സുരക്ഷ സമിതിയുടെ നാല് സ്ഥിര അംഗങ്ങളായ ഫ്രാൻസ്, റഷ്യ, യു.കെ, അമേരിക്ക എന്നിവർ വിഷയത്തിൽ ഇന്ത്യയെ പിന്തുണച്ചിട്ടുണ്ട്. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് ഈ രാജ്യങ്ങൾ പ്രതികരിച്ചു.

ജമ്മുകശ്മീരിന് പ്രത്യേക പദവി റദ്ദാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ സുരക്ഷാ സമിതിയുടെ അടിയന്തര യോഗത്തിന് പാക്കിസ്ഥാൻ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നുവെന്ന് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞിരുന്നു.

admin

Recent Posts

കണ്ണൂരിൽ നിന്ന് വരുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ! സിപിഐയുടെ കടന്നാക്രമണം മുൻ ഡിവൈഎഫ്ഐ നേതാവിന്റെ ആരോപണത്തിൽ സിപിഎം പ്രതിരോധത്തിലായിരിക്കെ

കണ്ണൂരിൽനിന്ന് കേൾക്കുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎം നേതാവ് പി.ജയരാജനും മകൻ ജെയ്ൻ…

42 mins ago

ദില്ലി മദ്യനയ അഴിമതിക്കേസ് !കെജ്‌രിവാൾ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ ; നടപടി സിബിഐ അന്വേഷിക്കുന്ന കേസിൽ

ദില്ലി മദ്യനയ അഴിമതിക്കേസില്‍ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ…

1 hour ago

രാജ്കോട്ട് വിമാനത്താവളത്തിൽ മേൽക്കൂര തകർന്നുവീണു ! അപകടം മുകളിൽ കെട്ടിക്കിടന്ന വെള്ളം പുറത്തേക്ക് വിടാൻ ശ്രമിക്കുന്നതിനിടെ ; വിശദീകരണം ആവശ്യപ്പെട്ട് സിവിൽ എവിയേഷൻ മന്ത്രാലയം

ദില്ലി വിമാനത്താവളത്തിലെ മേൽക്കുര തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുന്നേ ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിലും മേൽക്കൂര തകർന്നുവീണ്…

2 hours ago