NATIONAL NEWS

ഇന്നും ചില കശ്മീരി പണ്ഡിറ്റുകൾ ജീവിച്ചിരിക്കുന്നതിനു കാരണം രാഷ്ട്രീയ സ്വയം സേവക സംഘം; അതിക്രമങ്ങൾ സഹിക്കാനാവാതെ പലായനം ചെയ്യുമ്പോൾ സംഘം ചെയ്ത സഹായം ഓർത്തെടുത്ത് കശ്മീരി പണ്ഡിറ്റുകളുടെ സംഘടന

1990-കളിൽ താഴ്‌വരയിൽ നിന്നുള്ള പലായനത്തിലേക്ക് നയിച്ച കാശ്മീരി പണ്ഡിറ്റുകൾക്ക് നേരെയുള്ള അതിക്രമങ്ങളുടെ നേർ ചിത്രീകരണമാണ് അടുത്തിടെ പുറത്തിറങ്ങിയ ‘കാശ്മീർ ഫയൽസ്’ എന്ന ചിത്രത്തിലുള്ളതെന്ന് കാശ്മീരി പണ്ഡിറ്റുകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയായ ഗ്ലോബൽ കാശ്മീരി പണ്ഡിറ്റ് ഡയസ്‌പോറ (GKPD) പറയുന്നു. “കശ്മീർ ഫയൽസ് സിനിമയിൽ കാണിക്കുന്നത് സത്യമാണ്, താഴ്‌വരയിൽ സംഭവിച്ചതിന്റെ 10 ശതമാനം മാത്രമാണ് ഇത്, വസ്തുതകൾ ഇനിയുമുണ്ട്” ജികെപിഡിയുടെ ഇന്റർനാഷണൽ കോർഡിനേറ്റർ ഉത്പൽ കൗൾ പറഞ്ഞു. “നിരവധി കശ്മീരികൾ ഇന്നും ജീവിച്ചിരിക്കുന്നതിന് ഒരു കാരണം രാഷ്ട്രീയ സ്വയം സേവക സംഘമാണ്. ആയിരക്കണക്കിന് ഹിന്ദുക്കൾക്ക് ഗീതാഭവനിൽ ആർഎസ്എസ് അന്ന് അഭയം നൽകിയിരുന്നു. 700 ലധികം സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന സംഘം ഞങ്ങൾക്ക് 1.5 കോടി രൂപയുടെ സഹായം അയച്ചു,” താഴ്‌വര വിട്ടുപോകാൻ സമുദായത്തിലെ അംഗങ്ങൾക്ക് ആർഎസ്എസ് നൽകിയ സഹായം അദ്ദേഹം ഓർത്തെടുത്തു. കൂടാതെ ജമ്മുവിലെ ആര്യസമാജം, ദോഗ്ര സമാജ്, സിഖുകാർ എന്നിവരിൽ നിന്നുള്ള സഹായവും കൗൾ സ്മരിച്ചു.

“ജനവരി 19-ന് അതിക്രൂരമായ മുദ്രാവാക്യങ്ങൾ ഉയർന്നപ്പോൾ ആൾക്കൂട്ട കൊലപാതകങ്ങൾ അതിന്റെ പാരമ്യത്തിലെത്തി, ഇന്നും ഇവ പൂർണ്ണമായും വിവരണാതീതമാണ്. 1990 ഡിസംബറിൽ പലായനം ആരംഭിച്ചപ്പോൾ അന്നത്തെ സർക്കാർ സഹായത്തിനെത്തിയില്ല. ഞങ്ങളുടെ ജീവനും അഭിമാനവും രക്ഷിക്കാൻ ഞങ്ങൾക്ക് പലായനം ചെയ്യേണ്ടിവന്നു. ഞങ്ങൾ ഞങ്ങളുടെ സ്വന്തം വീടുകളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടു.” കൗൾ കൂട്ടിച്ചേർത്തു.

Kumar Samyogee

Recent Posts

തൃശ്ശൂരിൽ വൻ രാസലഹരി മരുന്നുവേട്ട !രണ്ടരക്കിലോ MDMAയുമായി കണ്ണൂർ സ്വദേശി ഫാസിൽ അറസ്റ്റിൽ

തൃശ്ശൂര്‍ ഒല്ലൂരില്‍ ഇന്നു പുലര്‍ച്ചെ തൃശ്ശൂര്‍ ലഹരി വിരുദ്ധ സ്‌ക്വാഡും ഒല്ലൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ രണ്ടരക്കോടിയുടെ രാസലഹരിയുമായി…

3 hours ago

ജാമ്യത്തിൽ ഇറങ്ങിയ ഹേമന്ത് സോറെൻ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് |OTTAPRADAKSHINAM

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ അഴിമതി മുന്നണിയെ ഇത്തവണ പുറത്താക്കുമെന്ന് ബിജെപി #hemanthsoren #congress #bjp

3 hours ago

ഇടതിന്റെയും വലതിന്റെയും അന്ത്യം ഉടൻ|BJP

പാലക്കാട് താമര വിരിഞ്ഞാൽ സിപിഎം കേരളത്തിൽ ഇനി സ്വപ്നങ്ങളിൽ മാത്രം #kerala #bjp #cpm

3 hours ago

ഇവൻ നിസാരക്കാരനല്ല !

ആളൊരു ഭീകരൻ ; പ്രതിരോധിച്ചേ മതിയാവൂ, പക്ഷെ എങ്ങനെ?

3 hours ago

ചംപെയ് സോറൻ രാജിവെച്ചു !ഝാർഖണ്ഡിൽ ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക്

റാഞ്ചി : ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപെയ് സോറന്‍ രാജിവെച്ചു. രാജ്ഭവനിലെത്തിയ അദ്ദേഹം രാജിക്കത്ത് ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് കൈമാറി. ഭൂമി…

4 hours ago