Saturday, July 6, 2024
spot_img

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നാളെ കേരളത്തിൽ; ‘രഞ്ജിത് ശ്രീനിവാസന്റെ പോസ്റ്റ്‌മോർട്ടം വൈകിപ്പിച്ചത് മനപ്പൂർവ്വം’; പിന്നിൽ സർക്കാർ ഇടപെടലെന്ന് കെ. സുരേന്ദ്രൻ

ആലപ്പുഴ : കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് നാളെ കേരളത്തിലെത്തും. അദ്ദേഹം പോപ്പുലർഫ്രണ്ട് പ്രവർത്തകർ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ബിജെപി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസന്റെ ഭൗതികശരീരത്തിൽ അന്ത്യോപചാരമർപ്പിക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം രഞ്ജിത്ത് ശ്രീനിവാസന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ വൈകിപ്പിച്ചതിൽ അമർഷം രേഖപ്പെടുത്തിയിരിക്കുകയാണ് കെ സുരേന്ദ്രൻ. ഒരു മൃതദേഹത്തോട് കാണിക്കുന്ന ഏറ്റവും വലിയ അനാദരവാണ് ഇതെന്നും കേരളത്തിൽ പോപ്പുലർഫ്രണ്ടിന് ഒരു നിയമവും, ബിജെപിയ്‌ക്ക് മറ്റൊരു നിയമവുമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘പോസ്റ്റ്‌മോർട്ടം നടപടികൾ വൈകിപ്പിച്ചതിൽ നിന്നും പോലീസുകാരുടെ കള്ളക്കളി വ്യക്തമാണ്. ഞായറാഴ്ച സംസ്‌കാര ചടങ്ങുകൾ നടത്താതിരിക്കാൻ പോലീസുകാർ മനപ്പൂർവ്വം പോസ്റ്റ്‌മോർട്ടം നടപടികൾ വൈകിപ്പിച്ചതാണ്. ആർടിപിസിആർ പരിശോധന നടത്താൻ വൈകിയെന്ന സാങ്കേതിക കാരണം പറഞ്ഞാണ് പോസ്റ്റ്‌മോർട്ടം വൈകിപ്പിച്ചത്. സംസ്‌കാര ചടങ്ങുകൾ നടക്കാതിരിക്കാനുള്ള ആസൂത്രിത ശ്രമമാണ് പോലീസ് നടത്തി’- സുരേന്ദ്രൻ വ്യക്തമാക്കി.

‘ഇത് ഒരു മൃതദേഹത്തോട് കാണിക്കുന്ന ഏറ്റവും വലിയ അനാദരവാണ് ഇത്. ഒരു പരിഷ്‌കൃത സമൂഹത്തിലും സർക്കാർ സംവിധാനം ചെയ്യാൻ പാടുള്ള കാര്യമല്ല ഇത്. ഇവിടെ പോപ്പുലർഫ്രണ്ടിന് ഒരു നിയമവും ബിജെപിയ്‌ക്ക് മറ്റൊരു നിയമവുമാണ്. സംസ്ഥാന സർക്കാരിന്റെ രാഷ്‌ട്രീയ പ്രേരിത നടപടിയാണ് ഇത്. പോലീസിനെ ഉപയോഗിച്ച് മൃതദഹേത്തോട് അനാദരവ് കണിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. സംഭവത്തിൽ ശക്തമായ അമർഷവും പ്രതിഷേധവും രേഖപ്പെടുത്തുന്നു. നിലവിലെ സാഹചര്യത്തിൽ പോലീസിന്റെ നടപടികളോട് സഹകരിക്കും’- അദ്ദേഹം അറിയിച്ചു.

Related Articles

Latest Articles