Categories: General

കെ സുധാകരൻ്റെ വീട്ടിൽ കൂടോത്രം കണ്ടെത്തിയതിൽ വഴിത്തിരിവ് ! ഒന്നര വർഷങ്ങൾക്ക് മുൻപുള്ള വീഡിയോ പുറത്ത് വിട്ടതിന് പിന്നിൽ കെ പി സി സി പ്രസിഡന്റിന്റെ പേഴ്‌സണൽ സ്റ്റാഫോ ?

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ്റെ കണ്ണൂരിലെ വീട്ടിൽ നിന്ന് കൂടോത്രമായി ബന്ധപ്പെട്ട ചെമ്പ് ഫലകങ്ങളും പ്രതിമകളും കണ്ടെടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പുതിയ വിവാദം. സുധാകരൻ്റെ മുൻ പേഴ്‌സണൽ സ്റ്റാഫിൽ ഒരാളാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി സുധാകരനുമായി അടുപ്പമുള്ള ഒരു നേതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതാദ്യമായല്ല ഒരു കെപിസിസി പ്രസിഡൻ്റിൻ്റെ വീട്ടിൽ മന്ത്രവാദവുമായി ബന്ധപ്പെട്ട വസ്തുക്കൾ കണ്ടെത്തുന്നത്. 2018ൽ വിഎം സുധീരൻ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായിരിക്കെ, തിരുവനന്തപുരത്തെ ഗൗരീശപട്ടത്തെ അദ്ദേഹത്തിൻ്റെ വീട്ടിൽ നിന്ന് സമാനമായ രീതിയിലുള്ള മന്ത്രവാദ വസ്തുക്കൾ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ടെലിവിഷൻ ചാനലുകൾക്ക് ലഭിച്ച വീഡിയോ യഥാർത്ഥത്തിൽ ഒന്നര വർഷം മുമ്പുള്ളതാണ്. സുധാകരനൊപ്പം കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ്റെ ശബ്ദവും കേൾക്കാമായിരുന്നു. ഒരാൾ ഷെൽ പോലെയുള്ള ഒരു വസ്തു കുഴിച്ചെടുക്കുന്നത് കാണാമായിരുന്നു .
ഉണ്ണിത്താൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നത് ആശ്ചര്യകരമാണെന്ന് സുധാകരൻ പറയുന്നത് വീഡിയോയിൽ കേൾക്കാം. കാലുകൾക്ക് തളർച്ചയും, നടക്കുമ്പോൾ ഉള്ള ബുദ്ധിമുട്ടും , മന്ത്രവാദം കൊണ്ടാണോ എന്ന് സംശയമുണ്ടെന്ന് സുധാകരൻ പറയുന്നുണ്ട്

എന്നാൽ സുധാകരൻ്റെ മുൻ പേഴ്‌സണൽ സ്റ്റാഫിൽ ഒരാളാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി സുധാകരനുമായി അടുപ്പമുള്ള ഒരു മുതിർന്ന കോൺഗ്രസ് നേതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. “മുൻ പേഴ്‌സണൽ സ്റ്റാഫിൻ്റെ മൊബൈൽ ഫോണിൽ ചിത്രീകരിച്ച വീഡിയോ അദ്ദേഹം തന്നെയാണ് പുറത്ത് വിട്ടതെന്ന് സംശയിക്കുന്നു .

അതേസമയം തന്നെ ഇല്ലാതാക്കാൻ ആർക്കും കഴിയില്ലെന്ന് വ്യാഴാഴ്ച സുധാകരൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവം സത്യമാണെന്ന് ഉറപ്പിച്ചെങ്കിലും ആരായിരിക്കും ഇത് ചെയ്തതെന്ന കാര്യത്തിൽ അദ്ദേഹം മൗനം പാലിച്ചു

admin

Recent Posts

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ പരാജയം ഉണ്ടായി ; പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിച്ചില്ല ! തിരുത്തലുകൾ ആവശ്യമാണെന്ന് ജോസ് കെ മാണി

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ പരാജയം ഉണ്ടായിട്ടുണ്ടെന്ന് കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ മാണി. ജനവിധി മാനിക്കുന്നുവെന്നും…

25 mins ago

പിണറായി വിജയനെ വിമർശിക്കാൻ ഭയമില്ല ! എന്തിനാണ് ഭയക്കേണ്ട കാര്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കാൻ ഭയമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്തിനാണ് ഭയക്കേണ്ട…

53 mins ago

ഡോ.വന്ദനാ ദാസിന്റെ ഓർമയ്ക്കായി ക്ലിനിക് നിർമിക്കാൻ മാതാപിതാക്കൾ ; നിർമാണം വിവാഹത്തിനായി മാറ്റിവച്ച പണം കൊണ്ട്

ആലപ്പുഴ : ഡോ. വന്ദന ദാസിന്റെ ഓർമയ്ക്കായി ക്ലിനിക് നിർമിക്കാനൊരുങ്ങി മാതാപിതാക്കൾ. വന്ദനയുടെ വിവാഹത്തിനായി നീക്കിവച്ച പണമുപയോഗിച്ചാണ് മാതാപിതാക്കളായ കെ…

57 mins ago

വീണ്ടും ‘ആവേശം’ മോഡലിൽ ഗുണ്ടാത്തലവന്റെ പിറന്നാളാഘോഷം ! തൃശ്ശൂരിൽ 16 സ്‌കൂൾ കുട്ടികളടക്കം 32 പേർ പിടിയിൽ

തൃശ്ശൂർ : "ആവേശം" സിനിമയിലെ രംഗണ്ണൻ മോഡലിൽ തേക്കിൻകാട് മൈതാനത്ത് ഗുണ്ടാത്തലവന്റെ പിറന്നാൾ ആഘോഷം. സംഭവത്തിൽ 16 സ്‌കൂൾ കുട്ടികളടക്കം…

59 mins ago

ബിനോയ് വിശ്വം പ്രതികരിച്ചത് സിപിഐഎം നിലപാട് മനസിലാക്കാതെ!അധോലോക പ്രവർത്തനം പാർട്ടിയുടെ ഭാഗമായി നിന്നുകൊണ്ട് നടത്താൻ അനുവദിക്കില്ല; വിമർശനവുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎം -സിപഐ പോര് അടുത്ത തലത്തിലേക്ക് . സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ വിമർശിച്ച് സിപിഐഎം സംസ്ഥാന…

1 hour ago