Wednesday, July 3, 2024
spot_img

കെ- റെയില്‍ പദ്ധതി നടപ്പിലാകില്ല; കേരളം പദ്ധതി സമര്‍പ്പിച്ചാലെ കേന്ദ്രത്തിന് അനുമതി നിഷേധിക്കാനാകൂ എന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍

തിരുവനന്തപുരം: കെ- റെയില്‍ പദ്ധതി നടപ്പിലാകില്ലെന്ന് തുറന്നടിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പദ്ധതി പൂർണ്ണമായി സമര്‍പ്പിച്ചിട്ടില്ലെന്നും ആകെ കൊടുത്തിരിക്കുന്നത് പഠനം നടത്താനുള്ള അനുമതി മാത്രമാണെന്നും അല്ലാതെ ഭൂമി ഏറ്റെടുക്കാനുള്ളതല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തില്‍ ബിജെപി സംഘം കെ- റെയിലിന്റെ ഭാഗമായി സര്‍വേ കല്ലുകളിടുന്ന കരിക്കകം മേഖലയിലുള്ള വീടുകളില്‍ സന്ദര്‍ശനം നടത്തി. വീടുകളിലെത്തി പദ്ധതി ബാധിക്കുന്ന കുടുംബംഗങ്ങളെ നേരില്‍ കണ്ട് അവരുടെ ആശങ്കകള്‍ കേട്ടു. പദ്ധതി നടപ്പിലാക്കാന്‍ വരുന്ന ഉദ്യോഗസ്ഥരോടും നിങ്ങളുടെ എതിര്‍പ്പ് അറിയിക്കണമെന്നും ജനങ്ങളുടെ സമ്മതമില്ലാതെ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും അവരോട് പറഞ്ഞു.

‘പ്രധാനമന്ത്രി അനുകൂലമായി സംസാരിച്ചുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രി ദില്ലിയിൽ ചെന്ന് പ്രധാനമന്ത്രിയെ കണ്ട അതേ ദിവസമാണ് രാജ്യസഭയില്‍ കെ- റെയില്‍ സംബന്ധിച്ച വിഷയത്തില്‍ റെയില്‍വേ മന്ത്രി വിശദീകരണം നല്‍കിയത്. അതിനാല്‍ റെയില്‍വേ മന്ത്രി പറഞ്ഞ കാര്യങ്ങളാണ് ശരിയായത്. സാമാന്യ ബുദ്ധിയുള്ള ആള്‍ക്ക് മനസിലാക്കാന്‍ പറ്റാത്ത കാര്യമാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. പ്രധാനമന്ത്രി അനുമതി നല്‍കി എന്ന് പറയുമ്പോള്‍ രാജ്യസഭയില്‍ അദ്ദേഹത്തിന്റെ മന്ത്രിസഭാംഗത്തിന് എങ്ങനെ അതിനെതിരെ സംസാരിക്കാനാകും. ഈ പദ്ധതി ധാരാളം പാരിസ്ഥിക പ്രശ്നങ്ങളുണ്ടാക്കുന്നതാണെന്നാണ് റെയില്‍വേ മന്ത്രി രാജ്യസഭയില്‍ പറഞ്ഞത്. പദ്ധതിക്ക് കേന്ദ്രം അനുമതി നിഷേധിക്കണമെന്നുണ്ടെങ്കില്‍ സംസ്ഥാനം വിശദമായ പദ്ധതി സമര്‍പ്പിക്കണം. അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല’- മുരളീധരന്‍ പറഞ്ഞു.

Related Articles

Latest Articles