Monday, July 8, 2024
spot_img

ആനന്ദ് അംബാനിയുടെ വിവാഹത്തിന് പാടാൻ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയിൽ ; ചിത്രങ്ങൾ വൈറൽ

ആനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹ ആഘോഷങ്ങളില്‍ സംഗീതപരിപാടി അവതരിപ്പിക്കാന്‍ ഗായകൻ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയിലെത്തി. ഇന്നലെ രാവിലെയാണ് ജസ്റ്റിൻ ബീബർ ഇന്ത്യയിലെത്തിയത്. കനത്ത സുരക്ഷയിൽ ജസ്റ്റിൻ ബീബർ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

ജസ്റ്റിൻ ബീബർ കാറിലേക്ക് കയറുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജൂലൈ 12ന് ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ കൺവെൻഷൻ സെന്ററിൽ വെച്ചാണ് ആനന്ദ് അംബാനിയുടെ വിവാഹചടങ്ങുകൾ നടക്കുന്നത്. ഇതിൽ പാടാനാണ് ബീബർ ഇന്ത്യയിലെത്തിയതെന്നാണ് വിവരം. ഏകദേശം 83 കോടി രൂപയാണ് അംബാനി, ബീബറിന് നൽകുന്ന പ്രതിഫലമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, ഇംഗ്ലീഷ് ഗായികയായ അഡേലെ, കനേഡിയൻ റാപ്പർ ഡ്രാക്കേ, അമേരിക്കൻ ഗായിക ലാന ദെൽ റെ എന്നിവരും ആനന്ദ് അംബാനിയുടെ വിവാഹത്തിനായി എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.

Related Articles

Latest Articles