Categories: Kerala

പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ജെഡിഎസ് കേരളാ ഘടകം ! ജനതാദൾ എസ് എന്ന പേര് ഉപേക്ഷിച്ചു; തീരുമാനം തിരുവനന്തപുരത്ത് ചേർന്ന നേതൃയോഗത്തിൽ

ജെഡിഎസ് എന്ന പേര് ഉപേക്ഷിച്ച് പുതിയ പാർട്ടി ഉണ്ടാക്കാൻ കേരള ഘടകം തീരുമാനിച്ചു. കുമാരസ്വാമി എൻഡിഎ സർക്കാരിൽ മന്ത്രിയായതോടെയാണ് തീരുമാനം. തിരുവനന്തപുരത്ത് ചേർന്ന നേതൃയോഗത്തിലാണ് പുതിയ പാർട്ടിക്കും പതാകയ്ക്കും ചിഹ്നത്തിനും രൂപം നൽകാൻ ധാരണയായത്. എൽഡിഎഫിന്റെ തുടരുമെന്നും സംസ്ഥാന പ്രസിഡന്റ് മാത്യൂ ടി. തോമസ് എംഎൽഎ പറഞ്ഞു. വിപ്പ് ഭീഷണി ഒഴിവാക്കാൻ എംഎൽഎമാരായ കെ കൃഷ്ണൻ കുട്ടിയും മാത്യു ടി തോമസും പുതിയ പാർട്ടിയിൽ ഭാരവാഹികളാകില്ല. ജെഡിഎസ് ദേശീയ ഘടകം എൻഡിഎ മുന്നണിയിൽ എത്തിയിട്ട് പത്ത് മാസം കഴിഞ്ഞിട്ടും കേരള ഘടകം വ്യക്തമായ നിലപാട് എടുത്തിരുന്നില്ല.

‘നിലവിലുള്ള ജനപ്രതിനിധികൾക്ക് അവരെ തെരഞ്ഞെടുത്ത് അയച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിന് യാതൊരു തടസ്സവും ഉണ്ടാകാത്ത രീതിയിലുള്ള നടപടികളിലേക്ക് നീങ്ങുവാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്വാഭാവികമായും ജനതാദൾ എസ് എന്ന പേര് കേരളത്തിലെ പാര്‍ട്ടിക്ക്‌ ഉപേക്ഷിക്കേണ്ടിവരും. പേര് ഉപേക്ഷിച്ചുകൊണ്ട് ഒരു പുതിയ പാർട്ടി റജിസ്റ്റർ ചെയ്യാൻ ചിലരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആ പുതിയ പാർട്ടിയിലേക്ക് കേരള ഘടകം ലയിക്കാനാണ് ആലോചന. ഇതിന് നിയമപരമായ കാര്യങ്ങൾകൂടി പരിശോധിക്കണം. ദേശീയ നേതൃത്വം ബിജെപി ബന്ധം ഉപേക്ഷിച്ചാൽ അതിലേക്ക് ലയിക്കും’, മാത്യൂ ടി. തോമസ് പറഞ്ഞു.

Anandhu Ajitha

Recent Posts

തിരുവനന്തപുരം എം പി എവിടെ ?കൊടിക്കുന്നിലിന് വോട്ട് ചെയ്യാതെ തരൂർ മുങ്ങി ?|OTTAPRADAKSHINAM

കൊടിക്കുന്നിലിനെ മത്സര രംഗത്തിറക്കിയത് കോൺഗ്രസിലെ രാജകുമാരനെ സംരക്ഷിക്കാൻ ? #rahulgandhi #kodikunnilsuresh #speaker #congress #sasitharoor #kejriwal

3 hours ago

ദില്ലി മദ്യനയ അഴിമതിക്കേസ് !കെജ്‌രിവാൾ 3 ദിവസത്തെ സിബിഐ കസ്റ്റഡിയിൽ

ദില്ലി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മൂന്നു ദിവസത്തെ സിബിഐ. കസ്റ്റഡിയില്‍ വിട്ട് വിചാരണക്കോടതി. അഞ്ച് ദിവസത്തെ…

4 hours ago

പ്രതിപക്ഷ നേതാവിന്റെ ഗതി കണ്ടോ ? |RAHULGANDHI

രാഹുൽ ഗാന്ധിക്ക് അടുത്ത പണി!വൈകാതെ കോടതിയിലേക്ക് #rahulgandhi #court #congress

4 hours ago

അതിതീവ്ര മഴ; വയനാട്, പത്തനംതിട്ട, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപൂരം; ശക്തമായ മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ വയനാട്, പത്തനംതിട്ട ജില്ലകളിലും ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ…

5 hours ago

സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം ! അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നു ! എന്ന് രാഷ്ട്രപതിക്ക് കത്ത്

പാർലമെന്റിൽ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച അസദുദ്ദീൻ ഒവൈസിയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യം ശക്തമാകുന്നു. ഹൈദരാബാദിൽ…

5 hours ago