India

സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം ! അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നു ! എന്ന് രാഷ്ട്രപതിക്ക് കത്ത്

പാർലമെന്റിൽ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച അസദുദ്ദീൻ ഒവൈസിയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യം ശക്തമാകുന്നു. ഹൈദരാബാദിൽ നിന്നുള്ള എംപിയും എഐഎംഐഎം അദ്ധ്യക്ഷനുമാണ് ഒവൈസി. ഇക്കാര്യമുന്നയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിന് മുന്നിൽ അപേക്ഷയെത്തി. ഭരണഘടനയുടെ 102-ാം അനുച്ഛേദം ചൂണ്ടിക്കാണിച്ചാണ് അപേക്ഷ. ‘ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീൻ’ എന്ന് പറഞ്ഞായിരുന്നു ഒവൈസി സത്യപ്രതിജ്ഞ അവസാനിപ്പിച്ചതാണ് വിവാദമായത്.

ഒരു അന്യരാജ്യത്തോട് കൂറ് കാണിക്കുന്ന സാഹചര്യം പാർലമെന്റിലുണ്ടായെന്നും അതിനാൽ സഭാം​ഗത്വത്തിൽ നിന്നും ഉവൈസിയെ അയോ​ഗ്യനാക്കണമെന്നുമാണ് ആവശ്യം. പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ഉവൈസി മുദ്രാവാക്യം വിളിച്ചത് വിചിത്രമാണ്. അദ്ദേഹം കൂറ് പുലർത്തുന്നത് ആ രാജ്യത്തോടാണ്. ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്, പരാതിക്കാരൻ രാഷ്ട്രപതിക്കയച്ച കത്തിൽ പറയുന്നു .

സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ എന്ന മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ പാർലമെന്റിലും പ്രതിഷേധമുണ്ടായിരുന്നു. വിഷയത്തിൽ ഒവൈസിക്കെതിരേ പരാതിയുമായി ശോഭാ കരന്തലജെ എം.പി. രംഗത്തെത്തുകയും ചെയ്തു.

Anandhu Ajitha

Recent Posts

പ്രവാസികൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാര നിർദേശവുമായി പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി ! പൊന്നാനി കിംഗ് ടവറിൽ നടത്തിയ പരാതിപരിഹാര അദാലത്തിന് മികച്ച പ്രതികരണം

പ്രവാസികൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാര നിർദേശം നൽകുക എന്ന ഉദ്ദേശ്യത്തോടെ പ്രവാസി ഇന്ത്യൻ ലീഗൽ സർവീസസ്…

47 mins ago

ആർക്കൊക്കെ മില്ലറ്റ്സ് ആഹാരത്തിൽ ഉൾപ്പെടുത്താം !

കാൻസർ, പ്രമേയം, അനീമിയ തുടങ്ങിയ ജീവിത ശൈലി രോഗങ്ങളെ ചെറുക്കാൻ മില്ലറ്റ്സുകൾക്ക് കഴിയുമോ?

52 mins ago

ലഡാക്കിൽ പരിശീലനത്തിനിടെ സൈനിക ടാങ്ക് ഒഴുക്കിൽപ്പെട്ടു !അഞ്ച് സൈനികർക്ക് വീരമൃത്യു

ലഡാക്ക് : സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ ഒഴുക്കിൽപ്പെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.…

2 hours ago

CPM ന് വീണ്ടും EDയുടെ എട്ടിന്റെ പണി |cpm

CPM ന് വീണ്ടും EDയുടെ എട്ടിന്റെ പണി |cpm

2 hours ago

കേരളം ബിജെപിക്ക് ബാലികേറാമലയല്ലന്ന് തെളിയിച്ചു! ഇനി വിശ്രമമില്ലാത്ത നാളുകൾ ; ബിജെപി ഇല്ലാതെ കേരളത്തിന് ഇനി മുന്നോട്ട് പോകാനാകില്ലന്ന് കെ സുരേന്ദ്രൻ

കൊച്ചി: കേരളം ബിജെപിക്ക് ബാലികേറാമലയല്ലന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.ബിജെപി ഇല്ലാതെ കേരളത്തിന് ഇനി മുന്നോട്ട് പോകാനാകില്ല .…

2 hours ago