Kerala

സംസ്ഥാനത്തെ യുവാക്കളുടെ ക്ഷേമ പദ്ധതികൾക്കായി അനുവദിച്ച ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ സംസ്ഥാന യുവജന കമ്മിഷൻ വകമാറ്റിയെന്ന് റിപ്പോർട്ട്! അന്തരാഷ്ട്രാ ഫിലിം ഫെസ്റ്റിവൽ സ്‌പോൺസർ ചെയ്യാൻ നിയമസഭയുടെ അറിവോ അനുമതിയോ ഇല്ലാതെ ഫണ്ട് വക മാറ്റിയത് ചിന്ത ജെറോം ചെയർപേഴ്‌സൻ ആയിരിക്കവേ

തിരുവനന്തപുരം : സംസ്ഥാനത്തെ യുവാക്കളുടെ ക്ഷേമ പദ്ധതികൾക്കായി അനുവദിച്ച ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ സംസ്ഥാന യുവജന കമ്മിഷൻ വകമാറ്റിയെന്ന റിപ്പോർട്ട് പുറത്തു വന്നു. യുവജനക്ഷേമത്തിന്റെ പ്രത്യേക ലക്ഷ്യങ്ങൾക്കായി അനുവദിച്ച ഫണ്ടിന്റെ ഗണ്യമായ ഒരു ഭാഗം കമ്മിഷൻ സംസ്ഥാന ചലച്ചിത്ര അക്കാദമിയിലേക്ക് മാറ്റിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ചിന്ത ജെറോം ചെയർപേഴ്‌സൻ ആയിരുന്നപ്പോഴാണ് ഫണ്ട് വകമാറ്റി ചെലവഴിച്ചത്. അന്തരാഷ്ട്രാ ഫിലിം ഫെസ്റ്റിവൽ സ്‌പോൺസർ ചെയ്യുന്നതിനായി 10 ലക്ഷം രൂപ വീതം രണ്ട് തവണയാണ് വക മാറ്റിയത്.

യുവജനങ്ങളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾക്കായി നടപ്പിലാക്കുന്നതിന് നിയമസഭ, യുവജന കമീഷനെ അധികാരപ്പെടുത്തിയിരുന്നു. 2021-22 ൽ 75,42,000, 2022-23 ൽ 62,00,000 രൂപ എന്നിങ്ങനെ പ്ലാൻ സ്‌കീമുകൾക്കായി അനുവദിച്ചു. സൈബർ കുറ്റകൃത്യങ്ങൾ, ഭീകരവാദം, റോഡ് സുരക്ഷ, കോളജുകളിലും എസ്.സി/എസ്.ടി കോളനികളിലും യുവാക്കൾക്കായി മാനസികാരോഗ്യ പരിപാടികൾ നടത്തുന്നതിനും ഗ്രീൻ യൂത്ത് പ്രോഗ്രാം, വെർച്വൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തുടങ്ങിയ യൂത്ത് ഫെലിസിറ്റേഷൻ പ്രോഗ്രാമുകൾക്കുമാണ് പ്ലാൻ ഫണ്ടുകൾ വിനിയോഗിക്കപ്പെടേണ്ടത്. ഈ ചട്ടം നിലവിലിരിക്കെയാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട ചെലവുകൾക്കായി, 2021-22, 2022-23 വർഷങ്ങളിൽ 10 ലക്ഷം വീതം വകമാറ്റിയത്.യുവജന കമീഷനുള്ള ഫണ്ട് വിനിയോഗിക്കേണ്ടത് മദ്യം, മയക്കുമരുന്ന് മുതലായ ഉപയോഗത്തിനെതിരെ യുവാക്കളെ ബോധവത്കരിക്കുന്നതിന് നിയമസഭ അനുവദിച്ചതാണെന്ന് പരിശോധനയിൽ വ്യക്തമായി. ഈ തുക അനുവദിച്ച ആവശ്യത്തിന് ഉപയോഗിക്കുന്നതിന് പകരം, കമ്മിഷൻ 10 ലക്ഷം രൂപ വകമാറ്റി ചെലവഴിച്ചു. 2021-22, 2022-23, വർഷങ്ങളിൽ നിയമസഭയുടെ അറിവില്ലാതെ, അനുമതിയില്ലാതെയാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ലൈഫ് ടൈം അവാർഡുകൾ സ്‌പോൺസർ ചെയ്തത്.

ചലച്ചിത്ര അക്കാദമി നടത്തിയ ‘കേരള ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്’ സ്‌പോൺസർ ചെയ്യുന്നതിനായി തുക വിനിയോഗിച്ചു. ചലച്ചിത്ര അക്കാദമി സമർപ്പിച്ച യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് പ്രകാരം, യുവജന കമീഷനെ പ്രതിനിധീകരിച്ച് ചില പരസ്യങ്ങൾ കാണിക്കുകയും കമീഷന്റെ ലോഗോ പ്രദർശിപ്പിക്കുകയും അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കമീഷന് 23 പാസുകൾ നൽകുകയും ചെയ്തു.

Anandhu Ajitha

Recent Posts

കനത്ത മഴ; അമര്‍നാഥ് തീര്‍ഥാടനത്തിന് താത്കാലിക നിരോധനം

ദില്ലി: കനത്ത മഴയെ തുടർന്ന് അമർനാഥ് തീർത്ഥയാത്ര താത്കാലികമായി നിർത്തി വെച്ചു. ബാൽടൽ-പഹൽഗം തുടങ്ങിയ പരമ്പരാ​ഗത പാതകളിൽ ഇന്നലെ രാത്രിയോടെ…

39 mins ago

പൊതുവേദിയിൽ വർഗീയ വിഷം ചീറ്റി തൃണമൂൽ മന്ത്രി!വൈറലായി വീഡിയോ! |Firhad Hakim

പൊതുവേദിയിൽ വർഗീയ വിഷം ചീറ്റി തൃണമൂൽ മന്ത്രി!വൈറലായി വീഡിയോ! |Firhad Hakim

40 mins ago

രാഹുൽ ഹത്രാസ് സന്ദർശിച്ചത് വെറുതെയല്ല ! പിന്നിലെ കാരണം പൊളിച്ചടുക്കി ബിജെപി !|rahul gandhi

രാഹുൽ ഹത്രാസ് സന്ദർശിച്ചത് വെറുതെയല്ല ! പിന്നിലെ കാരണം പൊളിച്ചടുക്കി ബിജെപി !|rahul gandhi

2 hours ago

കൂടോത്രത്തിന്റെ പരിപാടി ബിജെപിക്കില്ല ; ചെയ്തത് സതീശനും സംഘവുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

കോട്ടയം : കൂടോത്ര വിവാദത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത്. കെ.സുധാകരനെതിരെ കൂടോത്രം വച്ചതു വി.ഡി.സതീശന്റെ…

2 hours ago

ഞാൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച് വീടുവച്ചു തരാമെന്നു പറഞ്ഞാൽ മതി, കേരള മന്ത്രിമാർ ഓടിയെത്തും ; പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേരള മന്ത്രിമാരെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച് നാലു ലക്ഷം രൂപയ്ക്ക് വീടു പണിഞ്ഞുതരാമെന്നു പറഞ്ഞാൽ,…

2 hours ago

മാന്നാർ കല കൊലക്കേസ് : മുഖ്യപ്രതി അനിലിനായി ലുക്കൗട്ട് നോട്ടിസ് ; റെഡ് കോർണർ നോട്ടീസ് ഉടൻ

കോട്ടയം : മാന്നാർ കല കൊലപാതക കേസിൽ മുഖ്യപ്രതി അനിൽകുമാറിനായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. രാജ്യത്തെ ഏത് വിമാനത്താവളത്തിൽ…

3 hours ago