Saturday, June 29, 2024
spot_img

കശ്മീർ പിടിച്ചടക്കാൻ പാകിസ്ഥാനെ സഹായിക്കാമെന്ന് ചൈന, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ തലയിടരുതെന്ന ശക്തമായ താക്കീതുമായി ഇന്ത്യ

ദില്ലി: ചൈനീസ് മന്ത്രിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യ. കശ്മീർ പിടിച്ചെടുക്കാൻ പാകിസ്ഥാനെ സഹായിക്കാമെന്നായിരുന്നു ചൈനീസ് മുന്നോട്ട് വെച്ച വാദം(China says it can help Pakistan capture Kashmir). എന്നാൽ, ജമ്മു കശ്മീരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതിൽ അയൽ രാജ്യങ്ങൾ ഇടപെടേണ്ട ആവശ്യമില്ലെന്നുമായിരുന്നു വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി നൽകിയ മറുപടി.

പാകിസ്ഥാനിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷൻ യോഗത്തിലാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയ്‌ക്കെതിരെ ശബ്ദമുയർത്തിയത്. കശ്മീരിലെ മുസ്ലീം സഹോദരങ്ങളുടെ സങ്കടം അറിയുന്നുണ്ടെന്നും പ്രദേശം പിടിച്ചെടുക്കാൻ പാകിസ്ഥാന് എല്ലാ പിന്തുണയും നൽകുമെന്നും വാങ് യി പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ ചൈന ഇടപെടേണ്ട ആവശ്യമില്ലെന്നാണ് ഇന്ത്യ നൽകിയ മറുപടി.
ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാൻ ചൈനയ്‌ക്ക് ഒരു അവകാശവുമില്ല. ഇന്ത്യയിലെ തീരുമാനങ്ങൾ എടുക്കുന്നത് കേന്ദ്ര സർക്കാരാണ്. അതിൽ ചൈന ഇടപെടേണ്ട. നേരത്തെയും കശ്മീർ വിഷയത്തിൽ ചൈന ഉൾപ്പെടെയുള്ളവരുടെ ഇടപെടലിൽ ഇന്ത്യ താക്കീത് നൽക്കിയിട്ടുണ്ട്.

Related Articles

Latest Articles