രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷം: പരാജയത്തിന്റെ ഉത്തരവാദിത്തം സച്ചിന്‍ പൈലറ്റ് ഏറ്റെടുക്കണമെന്ന് അശോക് ഗെഹ്ലോട്ട്

ജയ്പൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെ രാജസ്ഥാനിലെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. രാജസ്ഥാന്‍ പിസിസി അദ്ധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് രംഗത്തെത്തി. തന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ടിന്റെ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സച്ചിന്‍ പൈലറ്റിന് മാത്രമാണെന്ന് അശോക് ഗെഹ്ലോട്ട് കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്ന ജോഥ്പൂരില്‍ വലിയ വ്യത്യാസത്തിലാണ് ഇക്കുറി വൈഭവ് ഗെഹ്ലോട്ട് പരാജയപ്പെട്ടത്.

ജാഥ്പൂരില്‍ നിന്ന് വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് സച്ചിന്‍ പറഞ്ഞ് കൊണ്ടിരുന്നത്. അതുകൊണ്ട് ആ സീറ്റിന്റെ ഉത്തരവാദിത്തമെങ്കിലും സച്ചിന്‍ സ്വയം ഏറ്റെടുക്കണം. അവിടെ മണ്ഡലത്തില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്നതിനെ കുറിച്ച് കൃത്യമായ അവലോകനം ആവശ്യമാണെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.

പാര്‍ട്ടി ഇവിടെ 25 സീറ്റുകളിലാണ് പരാജയപ്പെട്ടത്. മുഖ്യമന്ത്രിക്കാണോ പിസിസി അദ്ധ്യക്ഷനാണോ പരാജയത്തിന്റെ ഉത്തരവാദിത്തമെന്ന് ചോദിച്ചാല്‍ അത് ഇരുകൂട്ടര്‍ക്കും തുല്യമാണ്, ഒരാളുടെ തലയിലേക്ക് മാത്രം കെട്ടിവയ്ക്കേണ്ട ആവശ്യമില്ല.

ഇവിടെ എല്ലാം തന്റെ മേലേക്കാണ് വരുന്നത്. വിജയിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ധാരാളം പേര്‍ വരുമെന്നും, പരാജയപ്പെട്ടാല്‍ ആരും യാതൊരു ഉത്തരവാദിത്തവും ഏറ്റെടുക്കില്ലെന്നും ഗെഹ്ലോട്ട് പറഞ്ഞു. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിനോട് നാല് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് വൈഭവ് പരാജയപ്പെട്ടത്.

admin

Recent Posts

ദില്ലി മദ്യനയ അഴിമതിക്കേസ് !കെജ്‌രിവാൾ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ ; നടപടി സിബിഐ അന്വേഷിക്കുന്ന കേസിൽ

ദില്ലി മദ്യനയ അഴിമതിക്കേസില്‍ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ…

35 mins ago

രാജ്കോട്ട് വിമാനത്താവളത്തിൽ മേൽക്കൂര തകർന്നുവീണു ! അപകടം മുകളിൽ കെട്ടിക്കിടന്ന വെള്ളം പുറത്തേക്ക് വിടാൻ ശ്രമിക്കുന്നതിനിടെ ; വിശദീകരണം ആവശ്യപ്പെട്ട് സിവിൽ എവിയേഷൻ മന്ത്രാലയം

ദില്ലി വിമാനത്താവളത്തിലെ മേൽക്കുര തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുന്നേ ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിലും മേൽക്കൂര തകർന്നുവീണ്…

1 hour ago

കണ്ണൂർ ഏച്ചൂർ മാച്ചേരിയിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു ! അപകടം സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കുന്നതിനിടെ

കണ്ണൂർ ഏച്ചൂർ മാച്ചേരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മുഹമ്മദ് മിസ്ബൽ ആമീൻ (10), ആദിൽ ബിൻ മുഹമ്മദ്…

2 hours ago