Saturday, April 20, 2024
spot_img

തിരഞ്ഞെടുപ്പില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കും : ഫെയ്‌സ്ബുക്ക്,യൂട്യൂബ്

വാഷിംടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി യൂട്യൂബും ഫേസ്ബുക്കും. പ്രചരിക്കുന്ന വീഡിയോകള്‍ക്കുമെതിരെ കര്‍ശന നിരീക്ഷണവുമായി യൂട്യൂബും ഫേസ്ബുക്കും രംഗത്ത് ഉണ്ട്. 2016 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സമയത്ത് പ്രചരിച്ച ചില വ്യാജ വാര്‍ത്തകള്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായക പങ്ക് വഹിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് യൂട്യൂബും ഫേസ്ബുക്കും ഇത്തവണ നിലപാട് കടുപ്പിക്കുന്നത്.

കാഴ്ച്ചക്കാരെ സ്വാധീനിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കും ഡീപ് ഫേക്ക് വീഡിയോകള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് യൂട്യൂബ് വ്യക്തമാക്കി. കൂടാതെ, വ്യാജ വീഡിയോകളും വാര്‍ത്തകള്‍കളും ഉടന്‍ നീക്കുമെന്നാണ് ഫേസ്ബുക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 2നവംബര്‍ മൂന്നിനാണ് അമേരിക്കന്‍ പ്രസിഡന്റിനായുള്ള തിരഞ്ഞെടുപ്പില്‍നടക്കുക.

Related Articles

Latest Articles