ക്വാലലംപൂർ: സിംബാബ്വേയുടെ സ്വാതന്ത്ര്യസമര നായകനും മുൻ പ്രസിഡന്‍റുമായ റോബർട്ട് മുഗാബെ(95) അന്തരിച്ചു. സിംഗപ്പുരിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്‍റെ കുടുംബ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന ഭരണത്തിനൊടുവിൽ 2017 നവംബറിലാണ് മുഗാബെ അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ടത്. പ്രായാധിക്യത്തെ തുടർന്നുള്ള രോഗങ്ങൾ മൂലം ഏപ്രിൽ മാസം മുതൽ അദ്ദേഹം സിംഗപ്പുരിൽ ചികിത്സയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here