Friday, March 29, 2024
spot_img

ഇറാഖിലെ ജലസംഭരണി വറ്റിയപ്പോള്‍ കൊട്ടാരം കണ്ടെത്തി: 3400 വര്‍ഷം പഴക്കമുണ്ടെന്ന് നിഗമനം

മൊസൂള്‍: തിഗ്രിസ് നദീതീരത്തുള്ള മൊസൂള്‍ അണക്കെട്ടിലാണ് കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.ഇറാഖിലെ കുര്‍ദിസ്താനില്‍ ഒരു ജലസംഭരണി വറ്റിയപ്പോഴാണ് കെട്ടിടാവശിഷ്ടങ്ങള്‍ കാണാനായത്. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ജലനിരപ്പ് കുറഞ്ഞ് ജലസംഭരണി വറ്റിവരണ്ടതോടെയാണ് അവശിഷ്ടങ്ങള്‍ ദൃശ്യമായത്.

പുരാവസ്തു സംബന്ധിയായി ദശാബ്ദങ്ങള്‍ക്കിടയിലെ വലിയ കണ്ടെത്തലായിട്ടാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. മിട്ടനി സാമ്രാജ്യത്തെ കുറിച്ച് കൂടുതല്‍ അറിവ് ലഭിക്കാന്‍ ഈ കൊട്ടാരം സഹായിക്കുമെന്നാണ് പുരാവസ്തു ഗവേഷകര്‍ കരുതുന്നത്. നദിയില്‍ നിന്ന് 65 അടി ഉയരത്തില്‍ കെട്ടിപ്പൊക്കിയ കൊട്ടാരത്തിന്റെ ടെറസ്സിന്റെ ഭിത്തി മണ്‍കട്ടകൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്.

ഒരു കിലോമീറ്ററോളം നീളവും 500 മീറ്റര്‍ ചുറ്റളവുമുള്ളതാണ് കൊട്ടാരം. പുരാതന നഗരത്തെ അനുസ്മരിപ്പിക്കുന്ന വിശാലമായ വീടും കൊട്ടാരവും റോഡ് സംവിധാനവും, സെമിത്തേരിയും അടങ്ങുന്നതാണ് കൊട്ടാരം.

2010 ലാണ് ജലസംഭരണിയില്‍ കെമുണെ എന്ന് പേരിട്ടിരിക്കുന്ന കൊട്ടാരം പുരവസ്തു വിഭാഗക്കാരുടെ ശ്രദ്ധയില്‍ പതിഞ്ഞത്. എന്നാല്‍ കൂടുതല്‍ പര്യവേഷണം നടത്താന്‍ കഴിയുന്നതിന് മുന്‍പ് ജലസംഭരണി വീണ്ടും നിറഞ്ഞു.

Related Articles

Latest Articles