Saturday, April 27, 2024
spot_img

ഇന്ത്യയോടുളള പ്രതിഷേധം; യു.എ.ഇ സന്ദർശനം റദ്ദാക്കി പാകിസ്ഥാൻ

ഇസ്ലാമാബാദ്- ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഗൾഫ് രാജ്യം സന്ദർശിച്ചതിനെ ചൊല്ലി പാക്കിസ്ഥാൻ സെനറ്റ് ചെയർമാൻ സാദിഖ് സൻജ്‌റാണി യുഎഇയിലേക്ക് മുൻ കൂട്ടി നിശ്ചയിച്ചിരുന്ന യാത്ര റദ്ദാക്കിയതായി റിപ്പോർട്ട്. ഇന്ത്യയോടുളള പ്രതിഷേധമായാണ് യു.എ.ഇ സന്ദർശനം റദ്ദാക്കിയിരിക്കുന്നത്.

സെനറ്റ് ചെയർമാന്‍റെ സന്ദർശനം കശ്മീരി ജനതയുടെ വികാരത്തെ വ്രണപ്പെടുത്തു. അതിനാൽ സെനറ്റ് ചെയർമാന്‍റെയും പാർലമെന്‍റ് പ്രതിനിധി സംഘത്തിന്‍റെയും യു.എ.ഇ സന്ദർശനം റദ്ദാക്കാൻ തീരുമാനിച്ചെന്നാണ് റിപ്പോർട്ടുകൾ.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ-370 റദ്ദാക്കിയതിന് പിന്നാലെ പാകിസ്ഥാൻ ഇന്ത്യയോട് നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നയതന്ത്ര ബന്ധം തരം താഴ്ത്തുന്നത് ഉൾപ്പടെയുളള നടപടികൾ പാകിസ്ഥാന്‍ സ്വീകരിച്ചിരുന്നു.

ഫ്രാൻസ്,യുഎഇ, ബഹ്‌റിൻ രാജ്യങ്ങളാണ് മോദി സന്ദർശിക്കുന്നത്. ശനിയാഴ്ച യു.എ.ഇയുടെ പരമോന്നത സിവിലയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങിയിരുന്നു.

Related Articles

Latest Articles