Wednesday, April 17, 2024
spot_img

പേടിച്ചുവിറച്ച് പാകിസ്ഥാൻ; കാശ്മീർ വിഷയം മിണ്ടരുതെന്നു സൗദി

 ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്‍ (ഒഐസി) യോഗത്തില്‍ ജമ്മു കശ്മീര്‍ വിഷയം പ്രത്യേകം ചര്‍ച്ച ചെയ്യണമെന്ന പാക്കിസ്ഥാന്റെ വാദത്തിന് തിരിച്ചടി. വിദേശ മന്ത്രിമാര്‍ പങ്കെടുത്ത യോഗം പാക്കിസ്ഥാന്റെ ആവശ്യം തള്ളി. ജമ്മുകശ്മീര്‍ വിഷയം പ്രത്യേകം ചര്‍ച്ച ചെയ്യുന്നത് അഭിമാന പ്രശ്‌നമായി കണ്ട പാക്കിസ്ഥാന് ഒഐസി നിലപാട് നാണക്കേടായി.  

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതു മുതല്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പാക്കിസ്ഥാന്‍ ഉന്നയിച്ചിരുന്നു. യോഗത്തില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ മുഖം രക്ഷിക്കാനായി കശ്മീര്‍ വിഷയം മറ്റ് ചര്‍ച്ചകളുടെ ഭാഗമായിരുന്നെന്ന് പാക് വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. എന്നാല്‍, വിഷയം മറ്റ് കാര്യങ്ങള്‍ക്കൊപ്പം പരാമര്‍ശിക്കുക മാത്രമാണ് ചെയ്തത്. 

ഇതിനിടെ, കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സൗദിയുടെ പിന്തുണയും പാക്കിസ്ഥാന്‍ തേടി. എന്നാല്‍, നിലവില്‍ കശ്മീര്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും യോഗത്തെ അട്ടിമറിക്കാന്‍ ശ്രമിക്കരുതെന്നും സൗദി മറുപടി നല്‍കി. കശ്മീര്‍ പരാമര്‍ശത്തിനപ്പുറം മറ്റൊന്നും യോഗത്തിലുണ്ടാകില്ലെന്നും സൗദി വ്യക്തമാക്കി.

Related Articles

Latest Articles