Thursday, April 25, 2024
spot_img

പാക്കിസ്ഥാൻ ഭീകരരുടെ താവളം തന്നെ, സംശയമില്ല; എഫ് ടിഎഫിൻ്റെ കരിമ്പട്ടികയിൽ പ്രഥമസ്ഥാനം

ദില്ലി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന എഫ്എടിഎഫ് കരിമ്പട്ടികയിൽ പാകിസ്ഥാൻ തുടരും.പാരീസിൽ നടന്നുകൊണ്ടിരിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് എഫ്എടിഎഫ് യോഗത്തിലാണ് തീരുമാനം. സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നതു കൊണ്ടുതന്നെ രാജ്യം അതിന്റെ സാമ്പത്തിക വ്യവസ്ഥയിൽ പരിഷ്കാരങ്ങൾ വരുത്തേണ്ടതുണ്ട്, പണം തീവ്രവാദത്തിന് ഉപയോഗിക്കരുത്. എന്നാൽ പാക്കിസ്ഥാൻ തീവ്രവാദികളുടെ സുരക്ഷിത താവളമായി മാറിയിരിക്കുകയാണ്.

അതേസമയം ഭീകര സംഘടനകൾക്കും വ്യക്തികൾക്കും സുരക്ഷിത താവളങ്ങൾ നല്കുന്നത് പാകിസ്ഥാൻ തുടരുകയാണെന്നും നിരവധി തീവ്രവാദ സ്ഥാപനങ്ങൾക്കും മസൂദ് അസർ, ദാവൂദ് ഇബ്രാഹിം, സാക്കിർ ഉർ റഹ്മാൻ ലഖ്വി പോലുള്ള യുഎൻ നിരോധിച്ച വ്യക്തികൾക്കുമെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

പാകിസ്ഥാൻ ഭീകരവാദത്തിന്റെ പറുദീസയാണെന്നാണ് ഇന്ത്യ വിമർശിച്ചത്. ഇതുമായി ബന്ധപ്പെട്ട് പന്ത്രണ്ടോളം സുപ്രധാന പരാതികളും ഇന്ത്യ ഉന്നയിച്ചിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ ഉന്നയിച്ച വാദങ്ങളെ എതിർക്കാൻ പാകിസ്ഥാന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2018 ജൂണിൽ പാരീസ് ആസ്ഥാനമായുള്ള എഫ്എടിഎഫിന്റെ കരിമ്പട്ടികയിൽ പാക്കിസ്ഥാനെ ഉൾപ്പെടുത്തുകയും ഇത് നടപ്പാക്കാനുള്ള കർമ്മപദ്ധതി നല്കുകയും ചെയ്തു. കർമ്മപദ്ധതി എന്നാൽ തീവ്രവാദത്തെ സഹായിക്കുന്നത് നിർത്താനും അതിന് വേണ്ടി പണം ചെലവഴിക്കുന്നത് നിർത്താനുമായിരുന്നു. എന്നാൽ ഈ കർമ്മപദ്ധതി നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ഇസ്ലാമാബാദ് പട്ടികയിൽ തുടരുകയാണ്. തീവ്രവാദികൾക്ക് അഭയം നൽകി പാകിസ്ഥാൻ ഭീകരപ്രവർത്തനത്തിന് വളം വെയ്ക്കുകയാണെന്ന് ഇന്ത്യ എഫ്ടിഎഫിൽ പരാതി ഉന്നയിച്ചിരുന്നു.

ഭീകരർക്ക് ധനസഹായം നൽകുകയും അതേ സമയം മസൂദ് അസറിനും ദാവൂദ് ഇബ്രാഹിമിനുമെതിരെ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ലോക രാജ്യങ്ങൾ പരാതി ഉന്നയിച്ചിരുന്നു. സുരക്ഷിത താവളങ്ങൾ നല്കുന്ന തീവ്രവാദികൾക്കെതിരെ ഇസ്ലാമാബാദ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഇന്ത്യ ആവർത്തിച്ചിരുന്നു. പാകിസ്ഥാൻ തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ധനസഹായം നൽകുക, ഇതിനായി കള്ളപ്പണം വെളുപ്പിക്കുക ഇതാണ് പാകിസ്ഥാൻ നിരന്തരം ചെയ്യുന്നത്. ഇത് തടയാനുള്ള എഫ്എടിഎഫിന്റെ കർമപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള 27 വിഷയങ്ങളിൽ 21 എണ്ണം മാത്രമാണ് പാകിസ്ഥാൻ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിന് ഇന്ത്യ മുന്നോട്ടു വെച്ച് ആറ് വിഷയങ്ങൾ വളരെ പ്രധാനമാണ്. ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്യുന്ന സർക്കാരിതര സംഘടനകൾക്കെതിരെയും നടപടി എടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

2012 ലാണ് ആദ്യമായി ഗ്രേ പട്ടികയിൽ ഉൾപ്പെടുന്നത്. ജയ്ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹർ, ദാവൂദ് ഇബ്രാഹിം, ലഷ്ക്കർ ഇ തൊയ്ബ കമാന്റർ സകിയുർ റഹ്മാൻ ലഖ് വി എന്നിവർക്കെതിരെ യുഎൻ രക്ഷാ സമിതി നിരന്തരം പരാതികൾ എത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പാകിസ്ഥാൻ സ്ഥിരമായി യുഎൻ സുരക്ഷാ സമിതിയിൽ ഇതിന് മറുപടി പറയേണ്ട സാഹചര്യമായിരുന്നു. എന്നാൽ ഇതുവരെയും ഇവർക്കെതിരെ ഒരു നടപടിയും പാകിസ്ഥാൻ സ്വീകരിച്ചിട്ടില്ല. ഇക്കാരണത്താലാണ് പാകിസ്ഥാൻ എഫ്ടിഎഫിന്റെ ഗ്രേ പട്ടികയിൽ ഉൾപ്പെട്ടത്. 2012 ൽ ആദ്യമായി ഗ്രേ ലിസ്റ്റിൽ ഉൾപ്പെട്ട പാകിസ്ഥാൻ 2015 വരെ തുടർന്നു. പിന്നീട് 2018 മുതൽ പാകിസ്ഥാൻ വീണ്ടും ഗ്രേ ലിസ്റ്റിൽ ഇടം നേടി.

Related Articles

Latest Articles