ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ദില്ലി : കശ്മീര്‍ വിഷയത്തില്‍ കൊടുംവര്‍ഗീയ വിഷം ചീറ്റി പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും വാര്‍ത്ത നിരൂപകനുമായ താരീഖ് പിര്‍സാദ. പാക് ചാനലിലെ ചര്‍ച്ചയ്ക്കിടെയാണു താരീഖിന്‍റെ വര്‍ഗീയവിഷം ചീറ്റുന്ന പ്രസ്താവന.

കശ്മീരില്‍ നിങ്ങളുടെ പ്രദേശത്ത് ഏതെങ്കിലും ഹിന്ദു കാലു കുത്തിയാല്‍ കൊന്നു കളഞ്ഞേക്കണം. പാക്കിസ്ഥാനികളായ ഞങ്ങള്‍ക്ക് കശ്മീരിലെ സഹോദരങ്ങളോട് ആഹ്വാനം ചെയ്യാന്‍ ഒന്നേ ഉള്ളൂ- നിങ്ങളുടെ പ്രദേശത്തുള്ള എല്ലാ ഹിന്ദുക്കളേയും കൊന്നൊടുക്കണം, ഒരു നിമിഷം പോലും ഹിന്ദുക്കളെ ജീവിക്കാന്‍ അനുവദിക്കരുത്. നിങ്ങളുടെ ഭൂമി അവര്‍ പിടിച്ചെടുക്കും. നിങ്ങളുടെ അവസ്ഥ പലസ്തീനേക്കാള്‍ കഷ്ടമാണ്. അതിനാല്‍ ഹിന്ദുക്കളെ വെറുതെ വിടരുതെന്നും താരീഖ് പിര്‍സാദ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ സംബന്ധിച്ച ചര്‍ച്ചയിലാണ് താരീഖ് പിര്‍സാദ വിഷം ചീറ്റിയത്. ഇതിനു മുന്‍പും ഇന്ത്യയെ കുറിച്ചും ഇന്ത്യന്‍ സേനയെ കുറിച്ചും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയയാളാണ് താരീഖ് പിര്‍സാദ.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here