ബീജിങ് : ജമ്മു കശ്മീര്‍ സ്വയംഭരണ പദവി അനുശാസിക്കുന്ന ആര്‍ട്ടിക്കിള്‍-370 റദ്ദാക്കിയതില്‍ ഭീകരരേക്കാള്‍ ഉറക്കം നഷ്ടമായത് പാക്കിസ്താന്‍ ഭരണ കൂടത്തിനാണ്. ഇതുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങള്‍ പിന്തുണയ്ക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും ഇതിന് തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് ചൈനയുടെ സഹായം തേടിയിരിക്കുകയാണ് പാക്കിസ്ഥാന്‍.

വിഷയം ചര്‍ച്ച ചെയ്യുന്നതിന് പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി കഴിഞ്ഞ ദിവസം ബീജിങ്ങിലെത്തി. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ ഇന്ത്യയുടെ തീരുമാനത്തെക്കുറിച്ച് ഖുറേഷി ഉന്നത ചൈനീസ് നേതൃത്വവുമായി ചര്‍ച്ച ചെയ്യും.

ചൈന പാകിസ്താന്‍റെ നല്ല സുഹൃത്തും ദക്ഷിണേഷ്യയിലെ പ്രധാന രാജ്യവുമാണ്. കശ്മീരിലെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചും അവരെ ധരിപ്പിക്കുമെന്ന് പുറപ്പെടുന്നതിനു മുമ്പ് ഖുറേഷി അറിയിച്ചിരുന്നു. കുടാതെ ഭരണഘടനാപരമല്ലാത്ത നടപടികളിലൂടെ ദക്ഷിണേഷ്യയിലെ സമാധാനം തകര്‍ക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും ഖുറേഷി ആരോപിച്ചിരുന്നു.

അതേസമയം കശ്മീര്‍ നടപടിയെത്തുടര്‍ന്നുണ്ടായ ഭിന്നതകള്‍ ഇന്ത്യയും പാകിസ്താനും ചര്‍ച്ചചെയ്തു പരിഹരിക്കണമെന്ന് ചൈന പ്രതികരിച്ചത്. ദക്ഷിണേഷ്യയിലെ സമാധാനവും സ്ഥിരതയും നിലനിര്‍ത്താന്‍ ചര്‍ച്ച നടത്താന്‍ ഇരുരാജ്യങ്ങളോടും ആവശ്യപ്പെടുകയാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here