Thursday, March 28, 2024
spot_img

“ഞങ്ങളുടെ കാര്യം നോക്കാന്‍ ഞങ്ങള്‍ക്കറിയാം, അതിന് ചൈനയുടെ സഹായം വേണ്ട”; ചൈനക്കെതിരെ ആഞ്ഞടിച്ച് നേപ്പാൾ പ്രധാനമന്ത്രി

കാഠ്മണ്ഡു: തന്റെ പാര്‍ട്ടിയിലെ കാര്യങ്ങള്‍ നോക്കാന്‍ ചൈനയുടെ സഹായം വേണ്ടെന്നും ഞങ്ങളുടെ കാര്യം നോക്കാന്‍ ഞങ്ങള്‍ക്കറിയാം എന്നും ചൈനീസ് അംബാസിഡര്‍ ഹുവോ യാങ്‌ക്വിയോട് നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മ ഒലി. കഴിഞ്ഞയാഴ്‌ച നടന്ന കൂടിക്കാഴ്‌ചയില്‍ ആയിരുന്നു ശര്‍മ്മ ഒലിയുടെ പ്രതികരണം.

നേപ്പാള്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയിലെ സംഭവ വികാസങ്ങളെ തുടര്‍ന്നുള‌ള ചര്‍ച്ചയിലാണ് ശര്‍മ്മ ഒലി ഇങ്ങനെ അഭിപ്രായം പറഞ്ഞത്. പാര്‍ട്ടിയിലെ മ‌റ്റൊരു പ്രധാന നേതാവും മുന്‍ പ്രധാനമന്ത്രിയുമായ പ്രചണ്ഡയുടെ വിഭാഗവുമായി ശര്‍മ്മ ഒലി വിഭാഗത്തിനുള‌ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്ന സമാധാന ദൂതനായിട്ടായിരുന്നു ചൈനയുടെ ഇതുവരെയുള‌ള റോള്‍. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ഒലി തയ്യാറായിരിക്കുകയാണ്. ഇത് പരിഹരിക്കാനാണ് ചൈനയുടെ പെടാപ്പാട്. ചൈനയുമായി അകന്ന് ഇന്ത്യയുമായി സമാധാന ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ശ്രമിക്കുകയാണ് ഒലി ഇപ്പോള്‍. 2018ലെ തിരഞ്ഞെടുപ്പില്‍ ഒലി പുറത്തെടുത്ത ദേശീയത ആയുധത്തിന് ശക്തി പകരാനാണ് ഇന്ത്യയുമായി സമാധാനത്തിന് ഇപ്പോള്‍ ശ്രമിക്കുന്നത്.

Related Articles

Latest Articles