ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

മനാമ: നമ്മെ നാമാക്കിയ പിതൃക്കൾക്ക് ഒരു പിടി ചോറു നൽകി കർക്കിടകവാവ് ബലിതർപ്പണം ബഹ്റിനിലും ആചരിച്ചു. മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. ശ്രീ കീഴൂർ മൂത്തേടത്ത് മന കേശവൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ബഹ്റിനിലെ അസ്റി ബീച്ചിൽ വെച്ച് നടന്ന ചടങ്ങിൽ ആയിരത്തിലേറെ വിശ്വാസികൾ ബലിതർപ്പണം നടത്തി.

കഴിഞ്ഞ അഞ്ചു വര്‍ഷമായി നടത്തി വരുന്ന ബലിതർപ്പണ ചടങ്ങുകൾക്ക് വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ ഇത്തവണയും നടത്തിയത്. പുലര്‍ച്ചെ മൂന്നു മണിക്ക് ആരംഭിച്ച ചടങ്ങുകൾ വിശ്വാസികളുടെ തിരക്കു കാരണം രാവിലെ 7 മണി വരെ നീണ്ടു നിന്നു. ചടങ്ങിൽ സംബന്ധിക്കാനെത്തിയ എല്ലാവർക്കും ബഹ്റിൻ അയ്യപ്പ സേവാസംഘം വക പ്രഭാതഭക്ഷണവും ഒരുക്കിയിരുന്നു.

മാതാ അമൃതാനന്ദമയി സേവാ സമിതി കോ- ഓർഡിനേറ്റർ സുധീർ തിരുനിലത്ത്, രക്ഷാധികാരി കൃഷ്ണകുമാർ എന്നിവരോടൊപ്പം സേവാ സമിതി വളണ്ടിയർമാരും ചടങ്ങുകൾക്ക് നേതൃത്വം നല്‍കി. ഇത്രയും വിപുലമായ രീതിയിൽ ചടങ്ങുകൾ നടത്താൻ അനുവാദവും സൗകര്യവും നൽകിയ ബഹ്റിൻ ഭരണാധികാരിളോടുളള നന്ദിയും സംഘാടകർ രേഖപ്പെടുത്തി.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here