ഭീതി പടര്‍ത്തി കൊറോണ : മരണം 1631 ആയി ഉയര്‍ന്നു

0

ബെയ്ജിങ് : ലോകത്ത് ഭീതി പരത്തുന്ന കൊറോണ വൈറസ് മരണം 1631 ആയി ഉയര്‍ന്നു. പുതുതായി 143 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗത്തിന്റെ പ്രഭവകേന്ദ്രമായ ഹ്യുബെ പ്രവിശ്യയില്‍ പുതുതായി 2240 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച മാത്രം ഇവിടെ 139 മരണങ്ങള്‍ നടന്നതായും ദേശീയ ആരോഗ്യ മിഷന്‍ വ്യക്തമാക്കി.

വൈറസ് സ്ഥിരീകരിച്ച കേസുകള്‍ കണക്കാക്കുന്ന രീതിയില്‍ മാറ്റം വരുത്തിയെന്ന് ചൈനീസ് അധികൃതര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചൈനയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 67,535 ആയെന്നാണു ഔദ്യോഗിക വിവരം. വൈറസ് ബാധ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിന് ഉദ്യോഗസ്ഥര്‍ക്കെതിരെ ചൈന കഴിഞ്ഞ ദിവസങ്ങളില്‍ നടപടി സ്വീകരിച്ചിരുന്നു.

ഹ്യുബെ പ്രവിശ്യയിലെ ആരോഗ്യ കമ്മിഷന്റെ ചുമതലയുള്ള പാര്‍ട്ടി സെക്രട്ടറി, പ്രാദേശിക റെഡ് ക്രോസ് ഉപമേധാവി എന്നിവരുള്‍പ്പെടെ ഒട്ടേറെ ഉദ്യോഗസ്ഥരെ നീക്കം ചെയ്തു. വൈറസ് ചൈനീസ് സമ്പദ്‌വ്യവസ്ഥയെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here