കൊറോണ: മരണസംഖ്യ ഉയരുന്നു; ഇതുവരെ മരിച്ചത് 1,110 പേർ

0

ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നു. ഏറ്റവും പുതിയ കണക്ക് പ്രകാരം ചൈനയിൽ മരണസംഖ്യ 1,100 കടന്നു. ചൊവ്വാഴ്ച മാത്രം 97 പേർ മരിച്ചു. ഇവരിൽ കൂടുതൽ പേരും ഹുബെയ് പ്രവിശ്യക്കാരാണ്. 44,200 പേർക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചതായാണ് കണക്ക്.

അതിനിടെ കൊറോണ വൈറസ് വൻ ഭീഷണിയായി മാറിയിരിക്കുകയാണെന്നു ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഡ്ഹനോം മുന്നറിയിപ്പു നൽകി. ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട രോഗം ഇതിനോടകം 25 രാജ്യങ്ങളിൽ പടർന്നു പിടിച്ചിട്ടുണ്ട്. ചൈനയിലെ പല നഗരങ്ങളിലെയും സ്‌കൂളുകളും വ്യാപാരസ്ഥാപനങ്ങളും ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here