Saturday, April 27, 2024
spot_img

ചൈനയുടെ ക്രൂരത സ്വന്തം സൈനികരോട് പോലും; തണുപ്പിനെ പ്രതിരോധിക്കാനാവശ്യമായ സജ്ജീകരണങ്ങള്‍ ചൈന ഒരുക്കി നല്‍കിയില്ല; ലഡാക്ക് അതിര്‍ത്തിയിലെ അതി ശൈത്യത്തോട് പൊരുതി നില്‍ക്കാനാകാതെ ചൈനീസ് സൈന്യം

ശ്രീനഗര്‍: ശൈത്യകാലം ആരംഭിച്ചതോടെ ലഡാക്ക് അതിർത്തിയിൽ അതി ശൈത്യവും മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്ന സാഹചര്യത്തിൽ കൂടുതല്‍ സമയം മഞ്ഞുവീഴ്ചയും തണുപ്പും നേരിടാന്‍ ചൈനീസ് സൈനികര്‍ക്ക് കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്. നിലവില്‍ മൈനസ് 20 ഡിഗ്രിയില്‍ വരെ ലഡാക്കിലെ താപനില താഴ്ന്നിട്ടുണ്ട്. ഇത് 40 മുതല്‍ 50 ഡിഗ്രി വരെയെത്തും. ലഡാക്ക് മേഖലയിലെ സംഘര്‍ഷ സാദ്ധ്യത ഒഴിയാത്തതിനാല്‍ സൈനികര്‍ക്ക് തണുപ്പിനെ പ്രതിരോധിക്കാനുളള സജ്ജീകരണങ്ങള്‍ ഇന്ത്യ നേരത്തെ തന്നെ ഒരുക്കിയിരുന്നു.

അതേസമയം തണുപ്പിനെ പ്രതിരോധിക്കാനാവശ്യമായ സജ്ജീകരണങ്ങള്‍ ചൈന ഒരുക്കി നല്‍കാത്തതാണ് ചൈനീസ് സൈനികര്‍ക്ക് കൂടുതല്‍ വെല്ലുവിളിയാകുന്നതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോംവഴിയെന്ന നിലയില്‍ ഓരോ ദിവസവും ഡ്യൂട്ടിയിലുളള സൈനികരെ മാറ്റിയാണ് ചൈന പ്രശ്നം പരിഹരിക്കുന്നത്. നേരത്തെ 9000-10,000 അടി ഉയരത്തില്‍ വരെ ഉപയോഗിക്കാവുന്ന വസ്ത്രങ്ങള്‍ സൈനികര്‍ക്കായി ചൈന വാങ്ങിയിരുന്നു. എന്നാല്‍ ലഡാക്കിലെ സംഘര്‍ഷാവസ്ഥയ്ക്ക് കൃത്യമായ പരിഹാരം കാണാന്‍ കഴിയാഞ്ഞതോടെ 15000 അടി ഉയരത്തില്‍ വരെ സൈനികര്‍ക്ക് എത്തേണ്ട സ്ഥിതിയാണ്.
അബദ്ധം തിരിച്ചറിഞ്ഞതോടെ അവസാന നിമിഷത്തില്‍ ചൈനീസ് സൈന്യത്തിന്റെ ലൊജിസ്റ്റിക് സപ്പോര്‍ട്ട് ഫോഴ്‌സ് അതിശൈത്യത്തെ അതിജീവിക്കാനുളള സംവിധാനങ്ങള്‍ ഒരുക്കാനുളള തിരക്കിലാണെന്നും മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

Related Articles

Latest Articles