ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

തിമ്പു: സുഷമാ സ്വരാജിനെ സ്മരിച്ച് ഭൂട്ടാൻ. കഴിഞ്ഞ ദിവസം രാജാവ് ജിഗ്മെ ഖേസർ നംഗ്യേലിൻ വാങ്ചയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തി. ചടങ്ങിൽ ആയിരകണക്കിന് ആളുകൾ പങ്കെടുത്തു. ഇവർ വിളക്കുകൾ തെളിയിച്ചു. രാജാവിന്‍റെ നിർദ്ദേശ പ്രകാരം സിംതോഖ സോങ്ങിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു.

അന്തരിച്ച സുഷമാ സ്വരാജിന്‍റെ കുടുംബത്തിനും ഇന്ത്യൻ സർക്കാരിനും രാജ്യം അനുശോചന സന്ദേശങ്ങൾ അയച്ചു. ഭൂട്ടാന്‍റെ നല്ല സുഹൃത്തായിരുന്നു സുഷമ സ്വരാജ്. ഭൂട്ടാൻ-ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നതിൽ അശ്രാന്തമായി പരിശ്രമിച്ച വ്യക്തിയായിരുന്നുവെന്നും ഭൂട്ടാൻ പ്രധാനമന്ത്രി ലോതേ ഷെറിംഗ് പറഞ്ഞു. രാജ്യമെമ്പാടും വലിയ നഷ്ടമാണ് ഉണ്ടായതെന്നും ലോതേ പറഞ്ഞു.

സ്‌നേഹമുളള വ്യക്തിത്വത്തിന് ഉടമയായിരുന്നു സുഷമ. എല്ലാവർക്കും മാതൃകയാക്കാവുന്ന നേതാവെന്ന നിലയിൽ ഭൂട്ടാൻ അവരെ വിലമതിച്ചിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here