Saturday, April 27, 2024
spot_img

ഞെട്ടിത്തരിച്ച് ജസ്റ്റിൻ ലാംഗർ;ഇന്ത്യയെ കണ്ടു പഠിക്കണം

നാലാം ടെസ്റ്റില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്തിയതിന്‍റെ ഞെട്ടലില്‍ നിന്നും ഒസീസ് കോച്ച്​ ജസ്റ്റിൻ ലാംഗർ ഇതുവരെ മുക്തമായിട്ടില്ല. അത് തെളിയിക്കുന്നതായിരുന്നു മുന്‍ ഒസീസ് താരമായ ലാംഗറുടെ വാക്കുകള്‍. ഇന്ത്യയെ ഒരിക്കലും ഒരുകാലത്തും കുറച്ചുകാണരുതെന്നും അർഹിച്ച വിജയമാണ്​ സ്വന്തമാക്കിയതെന്നും ലാംഗർ പറഞ്ഞു. ”അവിസ്​മരണീയമായ ഒരു പരമ്പരയാണ്​ കഴിഞ്ഞുപോയത്​. അവസാനം ഒരു​ ജേതാവും പരാജിതനുമുണ്ടാകും. പക്ഷേ ഇന്നത്തെ വിജയി ടെസ്റ്റ്​ ക്രിക്കറ്റാണ്​. ഇന്ത്യ എല്ലാ ക്രഡിറ്റും അർഹിക്കുന്നു. അവർ തകർപ്പൻ പ്രകടനമായിരുന്നു നടത്തിയത്​. ഞങ്ങൾക്ക്​ ഇതിൽ നിന്നും പാഠം ഉൾകൊള്ളാനുണ്ട്​ ഒന്നു വെറുതെകിട്ടില്ലെന്ന പാഠമാണ്​ ആദ്യത്തേത്​. രണ്ടാമത്തേത്​ ഒരിക്കലും ഒരുകാലത്തും ഇന്ത്യക്കാരെ കുറച്ചുകാണരുതെന്നാണ്​. 1.5 ബില്യൺ ഇന്ത്യക്കാരുണ്ട്​. അതുകൊണ്ട് തന്നെ ഫൈനല്‍ ഇലവനില്‍ ഇടംപിടിക്കുന്നവരൊക്കെയും വലിയ കടമ്പകൾ കടന്നാകും വന്നിട്ടുണ്ടാകുക” -ലാംഗർ മത്സരശേഷം​ പ്രതികരിച്ചു.

നേരത്തെ ഗാബ ടെസ്റ്റ് വിജയിച്ചതോടെ ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് പരമ്പരയാണ് ജയിച്ചത്. നാല് ടെസ്റ്റുകളുടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി 2-1ന് നേടിയാണ് അജിങ്ക്യ രഹാനെയും സംഘവും തലയുയര്‍ത്തി മടങ്ങുന്നത്. ബ്രിസ്‌ബേനിലെ അവസാന ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് ജയം ഇന്ത്യ പേരിലാക്കി. അവസാന ദിനം ഗില്‍, പൂജാര, പന്ത്, എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. സ്‌കോര്‍: ഓസ്‌ട്രേലിയ-369 & 294, ഇന്ത്യ-336 & 329-7. നേരത്തെ, മെല്‍ബണിലെ ബോക്‌സിംഗ് ഡേ ടെസ്റ്റ് എട്ട് വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു.

Related Articles

Latest Articles