ചൈനയിൽ കോവിഡിനൊപ്പം, കാട്ടുതീയും

0

ബീജിങ്​: തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ കാട്ടുതീയില്‍ 18 അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ 19 പേര്‍ മരിച്ചു. തീയണക്കുന്നതിനിടെയിൽ കാറ്റി​​ന്റെ ദിശ മാറി ഇവര്‍ തീയിലകപ്പെടുകയായിരുന്നു.

തിങ്കളാഴ്ച ഉച്ച 3.51ന്​ പ്രദേശത്തെ ഫാമിലാണ്​ ആദ്യം തീ പിടിച്ചത്​. . അഗ്നിശമന സേനാംഗങ്ങള്‍ക്ക് വഴിയൊരുക്കിയ ഫാം തൊഴിലാളിയാണ്​ ​മരിച്ച മ​റ്റൊരാള്‍. രക്ഷാപ്രവര്‍ത്തനത്തിന്​ മുന്നൂറിലധികം അഗ്നിശമന സേനാംഗങ്ങളെയും 700 സൈനികരെയും അയച്ചതായും തീപിടിത്തത്തി​​ന്റെ കാരണം അന്വേഷിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here