ലണ്ടന്‍: കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വന്തം കെട്ടിടം ആശുപത്രിയാക്കാന്‍ വിട്ടു നല്‍കി ബ്രിട്ടീഷ് ബോക്‌സിങ് താരം ആമിര്‍ ഖാന്‍. 60,000 ചതുരശ്രയടിയുള്ള പുതിയ നാലുനില കെട്ടിടം നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് കൈമാറാന്‍ തയാറാണെന്ന് ആമിര്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ലൈറ്റ് വെല്‍റ്റര്‍ വെയ്റ്റ് വേള്‍ഡ് ചാമ്പ്യനും 2009 മുതല്‍ 2012 വരെ വേള്‍ഡ് ബോക്‌സിങ് അസോസിയേഷന്‍ ചാമ്പ്യനുമായ താരമാണ് ആമീര്‍ ഖാന്‍. ബ്രിട്ടനില്‍ കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ ആശുപത്രികള്‍ നിറഞ്ഞ അവസ്ഥയാണ്. ഇതുവരെം ബ്രിട്ടനില്‍ 9,500 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മരണസംഖ്യ 460 കടന്നിട്ടുണ്ട്. ലണ്ടന്‍: കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വന്തം കെട്ടിടം ആശുപത്രിയാക്കാന്‍ വിട്ടു നല്‍കി ബ്രിട്ടീഷ് ബോക്‌സിങ് താരം ആമിര്‍ ഖാന്‍. 60,000 ചതുരശ്രയടിയുള്ള പുതിയ നാലുനില കെട്ടിടം നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് കൈമാറാന്‍ തയാറാണെന്ന് ആമിര്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ലൈറ്റ് വെല്‍റ്റര്‍ വെയ്റ്റ് വേള്‍ഡ് ചാമ്പ്യനും 2009 മുതല്‍ 2012 വരെ വേള്‍ഡ് ബോക്‌സിങ് അസോസിയേഷന്‍ ചാമ്പ്യനുമായ താരമാണ് ആമീര്‍ ഖാന്‍. ബ്രിട്ടനില്‍ കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ ആശുപത്രികള്‍ നിറഞ്ഞ അവസ്ഥയാണ്. ഇതുവരെം ബ്രിട്ടനില്‍ 9,500 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മരണസംഖ്യ 460 കടന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here